Home News മയക്കുമരുന്ന് കേസ്; പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കും: എം.ബി രാജേഷ്

മയക്കുമരുന്ന് കേസ്; പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കും: എം.ബി രാജേഷ്

45
0

മയക്കുമരുന്ന് കേസുകളിലെ പ്രതികളെ കരുതൽ തടങ്കലിൽ വയ്ക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. സ്കൂൾ പരിസരത്തെ കടകളിൽ ഉൾപ്പടെ പ്രത്യേക പരിശോധന നടത്തും. ഏത് ഭക്ഷണശാല തുടങ്ങിയാലും ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധണമാണ്. ഇത് ഉറപ്പാക്കാനായി പ്രത്യേക ഡ്രൈവ് നടത്തുന്നതായി മന്ത്രി വീണ ജോർജ്ജ് നിയമസഭയിൽ വ്യക്തമാക്കി.  മയക്കുമരുന്ന് കേസുകളിലെ 63 പ്രതികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടി ഇതിനകം സ്വീകരിച്ചു ക‍ഴിഞ്ഞു. സ്കൂൾ പരിസരങ്ങളിൽ ലഹരി വസ്തുക്കളുടെ വില്പന ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് തടയാൻ സ്കൂൾ പരിസരത്തെ കടകളിൽ ഉൾപ്പടെ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി എം.ബി രാജേഷ് ചോദ്യാത്തരവേളയിൽ വ്യക്തമാക്കി. തമിഴ്നാട് – കർണാടക അതിർത്തി പ്രദേശങ്ങളിൽ വാഹനത്തിൽ ലഹരിവസ്തുക്കൾ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളിൽ എക്സൈസ് വാഹന പരിശോധനയും പെട്രോളിങ്ങും ശക്തിപ്പെടുത്തി. മയക്കുമരുന്ന് പ്രധാനമായും കേരളത്തിന് പുറത്തുനിന്നാണ് വരുന്നത്. അവിടെപ്പോയി കണ്ടെത്തുന്നതിന് എക്സൈസിന് പരിമിതികൾ ഉണ്ട്. എന്നാലും പരിധിക്കുള്ളിൽ നിന്ന് പരിശോധന നടപടികൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാർ കർശന നടപടി സ്വീകരിച്ചു വരുന്നുണ്ട്. നിയമനടപടികൾ കൃത്യമായി നടക്കുന്നുണ്ട് എന്നത് ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷണശാലകളിൽ നിയമത്തിന് എതിരായിട്ടുള്ള കാര്യങ്ങൾ നടക്കുന്നുണ്ട്. ലൈസെൻസ് റദ്ദാക്കുന്ന സ്ഥാപനങ്ങൾ വേറെ പേരിൽ മറ്റിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇത് കർശനമായി തടയാനുള്ള നടപടിയും സ്വീകരിക്കുമെന്നും മന്ത്രി വീണ ജോർജ്ജ് പറഞ്ഞു. തട്ടുകടകൾ മുതൽ എല്ലാ ഹോട്ടലുകളിലും നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികൾ വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി

Previous articleപ്രതിപക്ഷ പ്രതിഷേധം: ചോദ്യോത്തര വേള റദ്ദാക്കി നിയമസഭ പിരിഞ്ഞു
Next articleനികുതി വെട്ടിപ്പ്: ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റൈഡ്