പാർലമെന്റിൽ ഇന്ന് ഭരണ പ്രതിപക്ഷങ്ങൾ ഏറ്റുമുട്ടി.ലോകസഭയിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെയാ കോൺഗ്രസ് നേതാവിന്റെ പരാമർശത്തിൽ ആയിരുന്നു ഏറ്റുമുട്ടലെങ്കിൽ രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയുടെ പ്രസംഗത്തെ ചൊല്ലിയായിരുന്നു ഭരണ പ്രതിപക്ഷ വാക് പോര്.പ്രതിഷേധത്തിൽ ഇരു സഭകളിലെയും നടപടികൾ മാറ്റി വയ്ക്കേണ്ടിവന്നു. അതേസമയം കേരളത്തെ തടസ്സപ്പെടുത്തുകയാണ് വി മുരളീധരന്റെ ശീലമെന്ന് ജോൺ ബ്രിട്ടാസ് എംപി ആരോപിച്ചു.
ലോകസഭ തുടങ്ങി മിന്നിട്ടുകൾ പിന്നിട്ടപ്പോൾ തന്നെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ ഏറ്റുമുട്ടി.കോൺഗ്രസ് നേതാവ് അജയ് റായി കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം സഭയിൽ നടത്തിയെന്ന് ആരോപിച്ച് ഭരണകക്ഷികൾ പ്രതിഷേധവുമായി എത്തി.ഇതോടെ ഭരണ പ്രതിപക്ഷങ്ങൾ തമ്മിൽ വാക്പോരിലായി.പ്രതിഷേധത്തിൽ ലോകസഭാ നടപടികൾ മാറ്റിവയ്ക്കേണ്ടി വന്നു.രാജ്യസഭയിൽ ആകട്ടെ ബിജെപിക്കാരുടെ നായ പോലും രാജ്യത്തിനായി ജീവത്യാഗം ചെയ്തിട്ടില്ലെന്ന രാജസ്ഥാൻ അൽവാറിൽ നടത്തിയ പ്രസംഗത്തിൽ ഖാർഗെ മാപ്പ് പറയണമെന്ന് ബിജെപി സഭയിൽ ആരോപിച്ചു.സഭയ്ക്ക് പുറത്തുവച്ച് നടത്തിയ രാഷ്ട്രീയ പ്രസ്താവനയിൽ മാപ്പ് പറയേണ്ടതില്ല എന്ന് ഖാർഗെ സഭയിൽ അറിയിച്ചതോടെ സഭ കലുഷിതമായി. കേരളത്തെ തടസപ്പെടുത്തുകയാണ് വി.മുരളീധരന്റെ ശീലമെന്നും നോട്ട് നിരോധന സമയത്ത് കേരളത്തിൽവന്ന് പറഞ്ഞെതെല്ലാം ഇപ്പോൾ മറന്നുവെന്നും ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ ആരോപിച്ചു. കേരളത്തിൻറെ ദില്ലിയിലെ അംബാസിഡറാണ് വി മുരളീധരൻ എന്നും കേരളത്തിന് എതിരായ വിമർശനങ്ങളിൽ വാസ്തവം ഉണ്ടെന്നും അബ്ദുൽ വഹാബ് എംപി സഭയിൽ വിചിത്ര പ്രസ്താവന നടത്തി. അതേസമയം പി ടി ഉഷയെ രാജ്യസഭ വൈസ് ചെയർപേഴ്സൺ പാനലിലേയ്ക്ക് തിരഞ്ഞെടുത്തു. ഡിസംബർ 29 വരെ നിശ്ചയിച്ചിരുന്ന ശീതകാല സമ്മേളനം 23ന് അവസാനിക്കും