ട്വിറ്ററിന് പിന്നാലെ പണം വാങ്ങി ബ്ലൂ ടിക്ക് വിതരണം ചെയ്യാൻ ഫേസ്ബുക്കും. മാതൃകമ്പനി മെറ്റാ ആണ് പുതിയ പ്രഖ്യാപനം നടത്തിയത്. ഇൻസ്റ്റാളിലും പണം നൽകി വെരിഫൈ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തും.
എലോൺ മാസ്ക് ട്വിറ്റർ ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പരിഷ്കാരമായിരുന്നു പണം നൽകിയുള്ള വെരിഫൈഡുകളുടെ സൃഷ്ടി. ട്വിറ്ററിൽ ഒരു തുക നൽകിയാൽ എതൊരാൾക്കും നമ്പർ വെരിഫൈ ചെയ്യാനും ബ്ലൂ ടിക് നേടിയെടുക്കാനും കഴിയും. എന്നാൽ മസ്‌കിന്റെ ഈ തീരുമാനത്തിന് പിന്നാലെ നിരവധി സെലിബ്രിറ്റികളുടെ വ്യാജ നോട്ടുകൾ സൃഷ്ടിച്ച് ബ്ലൂ ടിക്ക് നേടിയെടുത്ത് തമാശ ട്വീറ്റുകൾ സൃഷ്ടിക്കുകയാണ് സോഷ്യൽ മീഡിയ വിരുതന്മാർ. ട്വിറ്ററിന് പിന്നാലെ ഇതേ സൗകര്യം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ഏർപ്പെടുത്താനാണ് മെറ്റാ കമ്പനിയുടെ ആലോചന. വെബ്ബിൽ 11.99 ആപ്പിൾ ഐഒഎസിൽ 14.99 ഉണ്ടായിരിക്കും സബ്സ്ക്രിപ്ഷൻ നിരക്ക്. ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും തീരുമാനം ഉടൻ നടപ്പാക്കാനാണ് മെറ്റായുടെ നീക്കം.
കഴിഞ്ഞവർഷം സ്നാപ്പ് ചാറ്റിലും ടെലിഗ്രാമിലും ഇതേ പരിഷ്കാരം നടപ്പാക്കിയിരുന്നു. ഫേസ്ബുക്കിലെ പുതിയ പരിഷ്കാരത്തിന് വ്യാജ അക്കൗണ്ടുകളിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്ന വാഗ്ദാനം അടക്കം ഉണ്ടെങ്കിൽ ട്വിറ്ററിന്റെ ഗതി തന്നെയാകുമോ എന്ന ആശങ്കയിലാണ് ഉപയോക്താക്കൾ.