Home News ബിബിസി ഓഫീസുകളിലെ റെയ്ഡ്: ഇന്ന് പൂർത്തിയായേക്കുമെന്ന് സൂചന

ബിബിസി ഓഫീസുകളിലെ റെയ്ഡ്: ഇന്ന് പൂർത്തിയായേക്കുമെന്ന് സൂചന

41
0

ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് റെയ്ഡ് മൂന്നാം ദിവസവും തുടരുന്നു. റെയ്ഡ് ഇന്ന് പൂർത്തിയാകുമെന്നാണ് സൂചന. അതേ സമയം റെയ്ഡ് നടപടികൾ പൂർത്തിയാകുന്നതുവരെ ജീവനക്കാർ ഒരു ഡേറ്റയും ഡിലീറ്റ് ചെയ്യരുതെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിൽ ആദായനികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ് മൂന്നാം ദിവസവും തുടരുകയാണ്. ദില്ലിയിലെ കെ ജി മാർഗിലെ ഓഫിസിലും മുംബൈ സാന്താക്രൂസിലെ ബിബിസിയുടെ സ്‌റ്റുഡിയോയിലുമാണ് റെയ്ഡ് പുരോഗമിക്കുന്നത്. അക്കൗണ്ട് വിഭാഗത്തിലെ ചില ജീവനക്കാർ മാത്രമാണ് ഓഫിസിൽ തുടരുന്നത്. ബാക്കിയുള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ബിബിസി നിർദേശിച്ചിട്ടുണ്ട്. സർവേ നടപടികൾ പൂർത്തിയാകുന്നതുവരെ ജീവനക്കാർ ഒരു ഡേറ്റയും ഡിലീറ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടാൽ ജീവനക്കാർ ഹാജരാകണമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകി. സാമ്പത്തിക ഇടപാടുകൾ, കമ്പനിയുടെ ഘടന, വാർത്താ കമ്പനിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ എന്നിവയെക്കുറിച്ച് ഐ ടി വകുപ്പ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയതാണ് സൂചന. തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രോണിക് ഗാഡ്‌ജെറ്റുകളിൽ നിന്ന് ഡാറ്റ ശേഖരിച്ചു വരികയാണ്. അക്കൗണ്ട്സ് വിഭാഗത്തിലാണ് റെയ്ഡ് നടത്തുന്നതെങ്കിലും മാധ്യമ പ്രവർത്തകരുടെ ഉൾപ്പെടെ ഫോണും ലാപ് ടോപ്പും പിടിച്ചെടുത്തിട്ടുണ്ട്. നികുതി നൽകാതെ അനധികൃതമായി ലാഭം വിദേശത്തേക്ക് കടത്തിയെന്ന ആരോപണത്തിലാണ് റെയ്ഡ് തുടരുന്നത്.  അതേ സമയം ഇന്ത്യയുടെ വളർച്ച തടയാൻ വ്യാജ ആഖ്യാനങ്ങൾ നടത്തുകയാണ് ബിബിസിയെന്ന് ഉപരാഷ്‌ട്രപതി ജാഗ്ദീപ് ധൻഗർ പരോക്ഷമായി വിമർശിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെൻററി വിവാദം നിലനിൽക്കുന്നതിനിടെയുള്ള ഐ ടി വകുപ്പിന്റെ റെയ്ഡ് അന്താരാഷ്ട്രതലത്തിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ്

Previous articleകെ ടി യു വി സി നിയമനം: ഗവർണർക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി
Next article2022 – 23 അധ്യയന വർഷത്തെ തസ്തിക നിർണയം പൂർത്തിയായി