Home News ബിബിസിയുടെ ഓഫിസുകൾക്കെതിരായ റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു

ബിബിസിയുടെ ഓഫിസുകൾക്കെതിരായ റെയ്ഡ് രണ്ടാം ദിവസവും തുടരുന്നു

43
0
ബിബിസിയുടെ ഓഫിസുകൾക്കെതിരായ ആദായനികുതി വകുപ്പ് റൈഡ്  രണ്ടാം ദിവസവും തുടരുന്നു.റൈഡ്  നാളെ വരെ നീണ്ടേക്കും എന്ന് സൂചന. അതെ സമയം കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് ന്യൂസ്‌ ബ്രോഡ്കാസ്റ്റേഴ്സ് & ഡിജിറ്റൽ അസോസിയേഷൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം പുകയുന്നതിനിടെ ബിബിസിയുടെ ദില്ലി, മുംബൈ ഓഫിസുകൾക്കെതിരായ ആദായനികുതി വകുപ്പ് റൈഡ് രണ്ടാം ദിവസവും തുടരുകയാണ്.ഇന്നലെ രാത്രി മുഴുവൻ ഉദ്യോസ്ഥർ ബിബിസി ഓഫിസിൽ തന്നെ തുടർന്നു. . മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ്, നോട്ടിസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായി. ഇതാണ് ഈ പരിശോധനകൾക്ക് കാരണമെന്നാണ് IT ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. അതിനിടെ, ഇന്ത്യൻ നികുതി ഉദ്യോഗസ്ഥരോട് സഹകരിക്കാൻ നിർദേശിച്ചുകൊണ്ട് ബിബിസി ജീവനക്കാർക്ക് ഇ-മെയിൽ സന്ദേശമയച്ചു. എന്നാൽ വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും നിർദേശംനൽകിയിട്ടുണ്ട്. ജീവനക്കാർക്ക് വേണ്ട പിന്തുണ നൽകുന്നതായും നിലവിലെ സാഹചര്യം ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി വ്യക്തമാക്കി. അതെ സമയം ഇന്ത്യയിലെ പ്രവർത്തനങ്ങൾ പഴയപടി തന്നെ മുൻപോട്ട്  പോകുമെന്നും , ഇന്ത്യയിലെ പ്രേക്ഷകർക്കായി മാധ്യമപ്രവർത്തനം നടത്തുന്നത് തുടരുമെന്നും ബിബിസി വ്യക്തമാക്കി.അതെ സമയം കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. ബിബിസി ഓഫിസുകളിലെ റെയ്ഡിനെ അപലപിച്ച് ന്യൂസ്‌ ബ്രോഡ്കാസ്റ്റേഴ്സ് & ഡിജിറ്റൽ അസോസിയേഷൻ രംഗത്ത് എത്തി.
മാധ്യമപ്രവർത്തകരുടെയും സ്വതന്ത്രമായ പ്രവർത്തനത്തിൽ ഇടപെടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും  ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യ രാജ്യമെന്ന ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കും എന്നും, NBDA വ്യക്തമാക്കി.
Previous articleവനിതാ ട്വന്‍റി 20: ഇന്ത്യ – വെസ്റ്റ് ഇൻഡീസ് പോരാട്ടം ഇന്ന്
Next articleലൈഫ് മിഷൻ  കോഴ: എം ശിവശങ്കർ അഞ്ചാം പ്രതി