ബിബിസിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി .ഹിന്ദു സേന അധ്യക്ഷൻ വിഷ്ണു ഗുപ്ത ഹർജി നൽകിയിരുന്നത്. ഹർജിയിലെ ആവശ്യം തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ആരോപണങ്ങളും ഉന്നയിച്ച് ഇന്ത്യയിൽ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്ത നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. ‘ഒരു ഡോക്യുമെന്ററി എങ്ങനെയാണ് രാജ്യത്തെ ബാധിക്കുക എന്നും കോടതി ചോദിച്ചു.ഹര്‍ജിക്കാരനെ പ്രതിനിധീകരിച്ച മുതിർന്ന അഭിഭാഷകൻ പിങ്കി ആനന്ദ്, ബിബിസി ഇന്ത്യയുടെ പ്രതിച്ഛായയെ ബോധപൂർവംഅപകീർത്തിപ്പെടുത്തുകയാണെന്നും ഡോക്യുമെന്ററിക്ക് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് എൻഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതിയുടെ സംശയം ചുമ്മാ പാഴാക്കരുത് എന്ന മുന്നറിയിപ്പും സുപ്രീംകോടതി നൽകി.ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ബിബിസി ഡോക്യുമെന്ററി രാജ്യത്ത് വന്‍ ചര്‍ച്ചയായിരുന്നു.2002 ഫെബ്രുവരി 28നും തുടര്‍ദിവസങ്ങളിലുമായി ഗുജറാത്തില്‍ നടത്തപ്പെട്ട വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്താറിപ്പോര്‍ട്ടാണ് ബിബിസി ഡോക്യുമെന്ററി.ഡോക്യുമെന്ററി വിവാദമായതോടെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ ന്റെ ലിങ്കുകൾ സമൂഹമാധ്യമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ ഒഴിവാക്കിയിരുന്നു.