Home News ബിജെപി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു : മുഖ്യമന്ത്രി

ബിജെപി വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നു : മുഖ്യമന്ത്രി

19
0

ജനങ്ങളുടെ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയ വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബിജെപിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേണമെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ആളാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര സർക്കാർ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുകയാണ്. ജീവൽ പ്രശ്നക്കാരെക്കുറിച്ച് ജനങ്ങൾ ചിന്തിക്കാതിരിയ്ക്കാൻ ബിജെപി വർഗീയ വിദ്വേഷം പ്രചരിക്കുന്നു. ബിജെപിയ്ക്ക് ഒരവസരംകൂടി ലഭിച്ചാൽ രാജ്യം സർവ നാശത്തിലേക്ക് പോകും. വേണമെങ്കിൽ ബിജെപിയിലേക്ക് പോകുമെന്ന് പറയുന്ന ആളാണ് കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിൽ മുഖ്യമന്ത്രിയുടെ കണക്കിലെടുത്ത് ഇരുപതോളം യൂത്ത് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. പന്നിയങ്കര, കുഴൽമന്ദം, പാലക്കാട് ടൗൺ എന്നിവിടങ്ങളിൽ യൂത്ത് കരിങ്കൊടിയുമായി പ്രതിഷേധിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Previous articleവിദ്യാർത്ഥികൾക്ക്  അടുത്തവര്‍ഷം മുതൽ റോബോട്ടിക്‌സ് പഠനം; കെ അന്‍വര്‍ സാദത്ത്
Next articleഅദാനി ഓഹരി തട്ടിപ്പ് വിഷയം: പാർലമെന്റ് ഇന്നും പ്രക്ഷുബ്ധം; 13ന് വീണ്ടും സമ്മേളിക്കും