ബലാത്സംഗക്കേസിൽ എൽദോസ് കുന്നപ്പിള്ളി കമ്പനിയുടെ മുൻകൂർജാമ്യം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എൽദോസ് കുന്നപ്പിള്ളി അന്വേഷണവുമായി സഹകരിക്കണമെന്ന് കഴിഞ്ഞ ദിവസം ഹരജി പരിഗണിക്കവെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. .എല്ലാദിവസവും രാവിലെ ഒമ്പതുമണിക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന് നിർദ്ദേശിച്ചാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. എൽദോസിനെ കസ്റ്റഡിയിൽ വേണമെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ ആവശ്യപ്പെടുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്ന വ്യവസ്ഥയോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചതെങ്കിലും, ചോദ്യം ചെയ്യലുമായോ അന്വേഷണവുമായോ എൽദോസ് കുന്നപ്പിള്ളി സഹകരിക്കുന്നില്ലന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു