Home News ബഫർ സോൺ വിഷയം: നിർണായക തീരുമാനവുമായി കേരളം

ബഫർ സോൺ വിഷയം: നിർണായക തീരുമാനവുമായി കേരളം

26
0
ബഫർ സോൺ വിഷയത്തിൽ നിർണായക തീരുമാനവുമായി കേരളം. കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും.ഫീൽഡ് സർവേ ഉടൻ ആരംഭിക്കും.റവന്യു വനം തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ബുധനാഴ്ച യോഗം ചേരും. റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതിയിൽ സമയം നീട്ടി ചോദിക്കാനും തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനുള്ള നിർണായക തീരുമാനങ്ങളാണ് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നത തല യോഗം കൈക്കൊണ്ടത് . പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ടു കേരളം  കേന്ദ്രത്തിന് സമർപ്പിച്ച ഭൂപടം പ്രസിദ്ധീകരിക്കും. ഫീൽഡ് സർവേ ഉടൻ ആരംഭിക്കും. റവന്യു, വനം, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ്  സർവേ നടത്തുക. ഇതിനായി മന്ത്രിമാരുടെ  നേതൃത്വത്തിൽ ബുധനാഴ്ച  യോഗം ചേരും. ഓൺലൈൻ ആയി ചേരുന്ന യോഗത്തിൽ 87 പഞ്ചായത്തുകളിലെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ വില്ലേജ് ഓഫീസർമാർ,വനം വകുപ്പ് ഉദ്യോഗസ്ഥർ , തഹസിൽദാർമാർ തുടങ്ങിയവരും പങ്കെടുക്കും.  ഫീൽഡ് സർവേയുടെ വിശദാംശങ്ങൾ ഈ യോഗം തീരുമാനിക്കും. ഫീൽഡ് സർവേയെ സഹായിക്കാൻ ജനപ്രതിനിധികൾ അടങ്ങുന്ന സമിതി രൂപീകരിക്കുന്നതും പരിഗണനയിലുണ്ട്. സുപ്രീംകോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയ്യതി നീട്ടിക്കിട്ടാൻ അപേക്ഷനൽകാനും  ധാരണയായി..  ഉപഗ്രഹ സർവ്വേയുമായി ബന്ധപ്പെട്ട് വിദഗ്ദ്ധ സമിതിക്ക് അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയം നീട്ടി നൽകിയിട്ടുണ്ട്. ജനുവരി 7 വരെ പരാതി നൽകാം. വിദഗ്ധ സമിതിയുടെ കാലാവധി രണ്ട് മാസത്തേക്ക് നീട്ടി നൽകാനും തീരുമാനിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ,എംബി രാജേഷ്, എ കെ. ശശീന്ദ്രൻ, കെ.രാജൻ,റോഷി അഗസ്റ്റിൻ, അഡ്വക്കറ്റ് ജനറൽ ഗോപാലകൃഷ്ണകുറുപ്പ് ,ചീഫ് സെക്രട്ടറി ഡോ വി.പി.ജോയ് തുടങ്ങിയവരും പങ്കെടുത്തു.
Previous articleകേരളത്തിൽ ആദ്യമായി 5 G സേവനം ലഭ്യമായിത്തുടങ്ങി
Next articleകോവിഡ് പോസിറ്റീവ് കേസുകളുടെയും സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കണം; നിർദേശം നൽകി കേന്ദ്രം