Home News ബഫർ സോൺ നിർണ്ണയം: ഉപഗ്രഹ റിപ്പോർട്ടല്ല കോടതിയിൽ സമർപ്പിക്കുമെന്ന് എ കെ ശശീന്ദ്രൻ

ബഫർ സോൺ നിർണ്ണയം: ഉപഗ്രഹ റിപ്പോർട്ടല്ല കോടതിയിൽ സമർപ്പിക്കുമെന്ന് എ കെ ശശീന്ദ്രൻ

31
0

ബഫർ സോൺ നിർണ്ണയത്തിൽ ഉപഗ്രഹ റിപ്പോർട്ടല്ല കോടതിയിൽ സമർപ്പിക്കുകയെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വിദഗ്ധ സമിതിയുടെ റിപ്പോർട്ടാവും കോടതിയിൽ സമർപ്പിക്കുക. ജനങ്ങളെ തെറ്റിധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിൻമാറണമെന്നും വനം മന്ത്രി ആവശ്യപ്പെട്ടുബഫർ സോൺ നിർണ്ണയത്തിൽ, പ്രദേശക്കളെ ജനവാസ മേഖലയാണെന്ന് കോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഇത്തരം സ്ഥലങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി എ കെ ശശീന്ദ്രൻ തമാക്കി. ഉപഗ്രഹ സർവ്വെ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് നടത്തിയതാണ്. ഇതിൽ അപാകതയുണ്ടെന്ന് മനസിലാക്കുന്നു. അതു കൊണ്ട് തന്നെ ഉപഗ്രഹ റിപ്പോർട്ടല്ല കോടതിയിൽ സമർപ്പിക്കുക. വിദഗ്ധ സമിതിയുടെ റിപ്പോർട്ടാവും കോടതിയിൽ സമർപ്പിക്കുകയെന്  വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പരിശോധന നടത്തിയത് വനം വകുപ്പ് ഉദ്യോഗസ്ഥരല്ല എന്നിട്ടും വനം വകുപ്പാണിത് ചെയ്തത് എന്ന് പ്രചരിപ്പിക്കുകയാണ്. സർക്കാരിൽ വിശ്വാസമില്ലെന്ന താമരശ്ശേരി ബിഷപ്പിൻ്റെ വാദം വിമർശിക്കാനുള്ള വിമർശനമായി കാണുന്നു. ജനങ്ങളെ തെറ്റിധരിപ്പിച്ചുള്ള സമരത്തിൽ നിന്ന് എല്ലാവരും പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.റിപ്പോർട്ട് നൽകാനുള്ള സമയപരിധി നീട്ടണമെന്ന് കോടതിയോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ നേതാവിൻ്റെ നിർദ്ദേശം  സ്വാഗതാർഹമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം പരിശോധിക്കും.

Previous articleനഗരവസന്തം പുഷ്പമേള 21 മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Next articleമാസ്സായി മെസി; ലോകകപ്പ് കിരീടം അര്‍ജന്‍റീനയ്ക്ക്