സംരക്ഷിത വനപ്രദേശങ്ങൾക്കുചുറ്റുമുള്ള ഒരു കിലോ മീറ്റർ പരിസ്ഥിതി ലോല മേഖല നിശ്ചയിക്കുന്നതിലുള്ള പ്രയാസങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. ഇന്ന് വൈകീട്ട് മൂന്നരയ്ക്ക് നടക്കുന്ന യോഗത്തിൽ റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
ഉപഗ്രഹ സർവേ സംബന്ധിച്ച ആശങ്കകൾ പരിഹരിച്ച് ഫീൽഡ് സർവേ ഉടൻ പൂർത്തിയാക്കാനുള്ള നടപടികൾ യോഗത്തിൽ ചർച്ചയാകും. മലയോര മേഖലയിലുണ്ടായിട്ടുള്ള ആശങ്കകൾ പരിഹരിക്കാനുള്ള നടപടികളും യോഗത്തിലുണ്ടാകും. വിദഗ്ദ്ധ സമിതി യോഗവും ഓൺ ലൈനായി ഇന്ന് ചേരും.