ഫുഡ്ബോള്‍ ലഹരിയില്‍ കേരളം കുടിച്ചത് 50 കേടിയുടെ മദ്യം. ഫുഡ്ബോള്‍ ഫൈനല്‍ മത്സരദിവസം ബെവ്കോ ഒട്ട്ലെറ്റുവഴി വിറ്റഴിച്ചത് 49.40 കോടിയുടെ മദ്യമെന്ന് കണക്കുകള്‍. ഞായര്‍ ദിവസങ്ങള്‍ വില്‍ക്കുന്ന സര്‍വകാല റിക്കോര്‍ഡിലേക്ക് മദ്യവില്‍പ്പന കടന്നൂവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അര്ജീന്റ്ീന-ഫ്രാന്‍സ് മത്സരത്തിന്റെ ആവേശത്തിലായിരുന്നു കഴിഞ്ഞ ഞായര്‍. 36 വര്‍ഷത്തിനുശേഷം അര്‍ജന്റീനക്കായി മെസി കപ്പേറ്റുവാങ്ങുന്നത് കാണാന്‍ ഉറക്കമിളച്ച് കേരളത്തിന്റെ തെരുവുകള്‍ കാത്തിരുന്നു. ഈ ഫുഡ്ബോള്‍ ആവേശത്തിനിടയില്‍ കേരളം കുടിച്ച ലഹരിയുടെ കണക്കും സര്‍വകാല റിക്കോര്‍ഡാണ്. അന്നേദിവസം ബെവ്കോ ഒട്ട്ലെറ്റുവഴി വിറ്റഴിച്ചത് 49.40 കോടിയുടെ മദ്യമെന്നാണ് കണക്കുകള്‍. സാധാരണ ഞായറാഴ്ചകളില്‍ പരമാവധി 35 കോടി വരെയാണ് വില്പന. ഇത് മറികടന്നാണ് വില്‍പ്പന നടന്നത്. വില്‍പ്പനയില്‍ ഒന്നാമത് മലപ്പുറം ജില്ലയാണ്. വെബ്കോയുടെ തിരൂര്‍ ഔട്ട്ലെറ്റില് മാത്രം 45 ലഷം രൂപയുടെ മദ്യമാണ് വിറ്റത്. ഔട്ട്ലെറ്റുകളില് തൃശൂര്‍ 45 ലഷവും
വയനാട് വൈത്തിരി 43 ലക്ഷവും തിരുവനന്തപുരം പവര്‍ഹൗസ് ഔട്ട്ലെറ്റ് 36 ലക്ഷം മദ്യം വിറ്റൂവെന്നാണ് കണക്കുകള്‍.