തീ പാറുന്ന പോരാട്ടത്തിനപ്പുറം കയ്യാങ്കളിയുടെ പേരിൽ വിവാദമായ മത്സരമായിരുന്നു നെതർലാന്റ്സ് – അർജൻറ്റീന പോരാട്ടം.എന്നാൽ മത്സരത്തിലെ കയ്യാങ്കളിയുടെ പേരില്‍ അർജന്റീനക്കെതിരെയും നെതർലാന്റ്സിനെതിരെയും അനേഷണവുമായ് രംഗത്തെത്തിയിരിക്കുകയാണ് ഫിഫ. മത്സരശേഷം റഫറിയെ വിമര്‍ശിച്ച ലയണല്‍ മെസ്സി അടക്കമുളള താരങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് സൂചന.ലോകക്കപ്പ് ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ യെല്ലോകാർഡുകൾ പുറത്തെടുത്ത മത്സരമായിരുന്നു അർജന്റീന- നെതര്‍ലാന്റ്സ് ക്വർട്ടർ ഫൈനൽ പോരാട്ടം … മത്സരത്തിന്റെ ചൂടിൽ ഇരു ടീമുകളും ഏറ്റുമുട്ടിയ മത്സരത്തിൽ ഉടനീളം കടുത്ത ടാക്കിളുകളും കൈവിട്ട കയ്യാങ്കളിയും മോശം പെരുമാറ്റവും മൂലം അന്റോണിയോ മാത്യു ലാഹോസ് എന്ന സ്പാനിഷ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത് 18 യെല്ലോ കാർഡുകൾ. ഒരു മത്സരത്തിൽ 16 യെല്ലോ കാർഡ് എന്ന 2006 ലോകകപ്പിലെ ബാറ്റിൽ ഓഫ് ന്യൂറൻ ബെർഗ് എന്നറിയപ്പെടുന്ന പോർച്ചുഗൽ നെതെർലാന്റ്സ് പോരാട്ടത്തിന്റെ റെക്കോർഡാണ് ക്വർട്ടർ ഫൈനലിൽ തമ്മിലടിച്ചു കൊണ്ട് ഓറെഞ്ച് പടയും ആൽബി സെലസ്റ്റ്കളും മറി കടന്നത്. മത്സരത്തിനിടെ അർജന്റീനയുടെ മിഡ്ഫീൽഡർ പരേഡസ് നെതർലാന്റ്സിന്റെ സൈഡ് ബെഞ്ചിലേക്ക് …പന്ത് അടിച്ചു കേറ്റിയതിനെ തുടർന്നായിരുന്നു സൈഡ് ബെഞ്ചിൽ ഇരുന്ന ഹോളണ്ട് താരങ്ങളും അർജന്റീനൻ താരങ്ങളും ഏറ്റ് മുട്ടിയത്….
ഇരു ടീമുകളും ഫിഫയുടെ ഡിസ്പ്ലിനറി കോഡ് ലഘിച്ചുവെന്ന പ്രാധമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിഫ അനേഷണം ആരംഭിച്ചിരിക്കുന്നത്.കുറ്റക്കാ
ഫൈനലിന് ശേഷം മാത്യു ലാഹോസിന്റെ റഫറിയിങ്ങിനെതിരെ മെസിയുടെ പരാമർശവും ഏറെ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു