പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജ് എം ബി ബി എസ് ക്ലാസിലിരുന്ന സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്ഡയറക്ടര്ക്കാണ് നിർദ്ദേശം നല്‍കിയത്. അതേസമയം പ്രിൻസിപ്പലിൻ്റെ പരാതിയിൽ മെഡിക്കല്‍ കോളേജ്പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. എം ബി. ബി.എസ്. പ്രവേശന പരീക്ഷാ യോഗ്യത ഇല്ലാത്ത പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽകോളേജ് ഒന്നാംവർഷ വിദ്യാർത്ഥികൾക്കൊപ്പം ക്ലാസിലിരുന്ന സംഭവത്തിലാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാജോര്‍ജ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിർദ്ദേശംനല്കിയത്.നാലു ദിവസമാണ് അധികൃതരറിയാതെ വിദ്യാർഥിനി ക്ലാസിലിരുന്നത്. പ് രവേശന പരീക്ഷയിൽ യോഗ്യതനേടി അലോട്മെന്റിൽ കോളേജിലെത്തിലെത്തിയ കുട്ടികളുടെ കൂടെയായിരുന്നു യോഗ്യതയില്ലാത്ത പ്ലസ്ടുവിദ്യാർഥിനിയും ക്ലാസിലിരുന്നത്. വിദ്യാർഥികൾ ഒന്നിച്ചെത്തിയപ്പോൾ പ്രവേശനകാർഡ് പരിശോധിക്കാതെ പേര്ഹാജർപട്ടികയിൽ ചേർത്തിരുന്നതായാണ് അധികൃതർ വിശദീകരണം. നാലുദിവസം കഴിഞ്ഞപ്പോൾവിദ്യാർഥികളുടെ ഹാജർപട്ടികയും പ്രവേശന രജിസ്റ്ററും തമ്മിൽ താരതമ്യം ചെയ്തപ്പോഴാണ് കണക്കിൽപ്പെടാതെവിദ്യാർഥി അധികമുള്ളതായി കണ്ടെത്തുന്നത്. സംഭവത്തിൽ നിലവിൽ പ്രിൻസിപ്പലിൻ്റെ പരാതിയിൽമെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.