Home News പ്ലസ് ടു വിദ്യാർഥിനി എം ബി ബി എസ് ക്ലാസിൽ :പോലീസ് അന്വേഷണം ആരംഭിച്ചു

പ്ലസ് ടു വിദ്യാർഥിനി എം ബി ബി എസ് ക്ലാസിൽ :പോലീസ് അന്വേഷണം ആരംഭിച്ചു

38
0
പ്ലസ് ടു വിദ്യാർഥിനി കോഴിക്കോട് മെഡിക്കൽ കോളജ് എം ബി ബി എസ് ക്ലാസിലുണ്ടായിരുന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി. പ്രവേശന യോഗ്യതയില്ലാത്ത കുട്ടി 4 ദിവസമാണ് ക്ലാസിലുണ്ടായിരുന്നത്. വൈകിയെത്തിയ കുട്ടികളെ ഒരുമിച്ച് ക്ലാസിൽ പ്രവേശിപ്പിച്ചതാണ് കുഴപ്പം ഉണ്ടാകാൻ കാരണമെന്ന് വൈസ് പ്രിൻസിപ്പൽ അറിയിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്ലസ് ടു വിദ്യാർത്ഥിനി എം ബി എസ് ക്ലാസിൽ ഇരുന്നത്. ഒന്നാം വർഷ ക്ലാസിലാണ് യോഗ്യതയില്ലാത്ത കുട്ടി പ്രവേശനം നേടാതെ അധികൃതരുടെ കണ്ണ് വെട്ടിച്ച് കയറിയത്. മൂന്നോ നാലോ ദിവസം കുട്ടി ക്ലാസിൽ എത്തിയതായാണ് വിവരം. അഡ്മിഷൻ രജിസ്റ്ററിൽ പേരില്ലാത്ത കുട്ടി ഹാജർ ബുക്കിൽ കയറിയത് അധികൃതരുടെ വീഴ്ചയാണ്. ക്ലാസ് കോർഡിനേറ്റർ ഉൾപ്പടെയുള്ളവരോട് ഇക്കാര്യത്തിൽ വിശദീകരണം തേടിയതായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ ജി സജീത്ത്കുമാർ പറഞ്ഞു. വൈകിയെത്തിയ കുട്ടികളെ ഒരുമിച്ച് ക്ലാസിൽ പ്രവേശിപ്പിച്ചതാണ് കുഴപ്പം ഉണ്ടാകാൻ കാരണമെന്നും പ്രിൻസിപ്പൽ വിശദീകരിച്ചു. പ്രിൻസിപ്പലിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടിയെ തിരിച്ചറിഞ്ഞതാണ് വിവരം. എന്ത് ഉദ്ദേശത്തിലാണ് കുട്ടി ക്ലാസിൽ എത്തിയതെന്ന് വ്യക്തമല്ല. എം ബി ബി ക്ലാസിലിരുന്ന കാര്യം കുട്ടി സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചതായും വിവരമുണ്ട്.
Previous articleകൊളജീയം യോഗത്തിൻ്റെ വിശദാംശങ്ങൾ പരസ്യമാക്കണം: ഹർജി സുപ്രീം കോടതി തള്ളി
Next articleഅതിവേഗ റെയില്‍ പദ്ധതി : 20,000 കണ്ടല്‍ മരങ്ങള്‍ വെട്ടാന്‍ ഹൈക്കോടതി അനുമതി