Home News പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്; എഴുത്തു പരീക്ഷ 21ന്

പ്രിസം പാനല്‍ തെരഞ്ഞെടുപ്പ്; എഴുത്തു പരീക്ഷ 21ന്

38
0

ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പാനലിലേക്ക് തെരഞ്ഞെടുക്കുന്നതിനുള്ള എഴുത്തു പരീക്ഷ 21ന് ജില്ലകളിൽ നടക്കും. എറണാകുളം ജില്ലയിലെ പരീക്ഷാ കേന്ദ്രം കാക്കനാട് മീഡിയ അക്കാദമിയാണ്. പത്തനംതിട്ടയിലെ പരീക്ഷ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.careers.cdit.org എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷിച്ച യോഗ്യരായവര്‍ക്ക് 20 മുതല്‍ ഹാള്‍ ടിക്കറ്റ് വെബ്സൈറ്റിലെ മൈ അഡ്മിറ്റ് കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കണ്ടന്റ് എഡിറ്റര്‍ പാനലിലേക്കുള്ള എഴുത്തു പരീക്ഷ 21ന് രാവിലെ 10.30 മുതല്‍ 12 വരെയും സബ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള പരീക്ഷ ഉച്ചയ്ക്ക് 2 മുതല്‍ 4 വരെയും നടക്കും. പരീക്ഷാ സെന്റര്‍ ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങുന്നതിന് 15 മിനിട്ട് മുന്‍പ് ഹാളില്‍ പ്രവേശിക്കണം. മൊബൈല്‍ ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവ ഹാളില്‍ അനുവദിക്കില്ല

Previous articleസന്തോഷ് ട്രോഫി: പഞ്ചാബിനോട് പൊരുതി തോറ്റ് കേരളം പുറത്ത്
Next articleവനിതാ ടി20: ഇന്ത്യ ഇന്ന് അയർലണ്ടിനെ നേരിടും