പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ചോദ്യോത്തര വേള റദ്ദാക്കി നിയമ സഭ പിരിഞ്ഞു. സഭക്കുള്ളിൽ പ്രതിപക്ഷ എം.എൽ.എ മാർ നടത്തിയ സമരം അവസാനിപ്പിച്ചു. നിർണ്ണായക വിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾ പ്രതിപക്ഷം സഭ തടസ്സപ്പെടുത്തുന്നത് ദൗർഭാഗ്യകരമെന്ന് സ്പീക്കർ. സഭക്ക് പുറത്ത് ന്നമരം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അറിയിച്ചു.സഭ തടസ്സപ്പെടുത്താനുള്ള തീരുമാനമെടുത്താണ് പ്രതിപക്ഷമെത്തിയത്.എം.എൽ.എ ഹോസ്റ്റൽ പരിസരത്തു നിന്നും കാൽ നടയായി എത്തിയ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തര വേള മുതൽ ബഹളം ആരംഭിച്ചു. ബാനറും പ്ലക്കാർഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങൾ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളം വെച്ചു. ബഹളം തുടർന്നതോടെ സ്പീക്കർ ഇടപെട്ടെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.പ്രതിപക്ഷത്തിൻ്റെ നിലപാട് ദൗർഭാഗ്യകരമെന്ന് പറഞ്ഞ സ്പിക്കർ ചോദ്യോത്തര വേള റദാക്കി.നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി സഭ പിരിഞ്ഞതോടെ പ്രതിപക്ഷ എം.എൽ.എ മാർ നടത്തി വന്ന സമരം അവസാനിപ്പിച്ചു. സമരം പുറത്ത് തുടരുമെന്ന് പ്രതിപക്ഷ നേരാവ് അറിയിച്ചു. സഭ ഇനി ഫെബ്രുവരി 27 ന് ചേരും