Home News പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

47
0

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം. ഫെബ്രുവരി ആറിന്   മൃഗസംരക്ഷണ ബോർഡ്   പുറത്തിറക്കിയ  സർക്കുലറിൽ ആണ്  ഫെബ്രുവരി 14 കൗ ഹഗ് ഡേ’ ആചരിക്കാൻ നിർദ്ദേശം നൽകിയത്.പശുക്കളെ ആലിം​ഗനം ചെയ്യുന്നതിലൂടെ വൈകാരിക സമൃദ്ധിയും സന്തോഷവും ഉണ്ടാകുമെന്ന് ബോർഡിന്റെ ഉത്തരവിൽ പറയുന്നു.  ​കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന്റെ അനുമതിയോടെയാണ് കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം.എല്ലാ പശു സ്നേ‌ഹികളും ഫെബ്രുവരി 14 കൗ ഹ​ഗ് ഡേ ആയി ആചരിക്കണം എന്നും   ഗോമാതാവിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതിലൂടെ ജീവിതത്തിൽസന്തോഷം നിറയുകയും പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. പശു ഇന്ത്യന്‍ സംസ്കാരത്തിന്‍റെയും സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു . പാശ്ചാത്യസംസ്‌കാരത്തിന്‍റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തി .പാശ്ചാത്യ സം‌സ്‌കാരത്തിന്‍റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്‍റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.പ്രണയദിനാഘോഷങ്ങൾ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി സംഘപരിവാർ  പരിവാർ  സംഘടനകൾ നേരത്തേ രംഗത്തെത്തിയിരുന്നു. വലന്റൈൻസ് ദിനം ആഘോഷിക്കാൻ ഒത്തുകൂടുന്ന പ്രണയതാക്കൾക്ക്  നേരെ  ആക്രമണം ഉണ്ടാകുന്ന സാഹചര്യവും ഉണ്ടായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്‍റെ നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

Previous articleഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ
Next articleമാഞ്ചസ്റ്റര്‍ യുണൈറ്റഡ‍ിനെ ഖത്തര്‍ വാങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്