പൃഥ്വിരാജ് നായകനായെത്തുന്ന പുതിയ ചിത്രം ‘കാപ്പ’ ഡിസംബർ 22 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് നടപടികൾ കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു.സ്വന്തം ഇഷ്ടപ്രകാരമല്ലാതെ യുവാക്കൾ എങ്ങനെ ക്വട്ടേഷൻ സംഘങ്ങളാകുന്നു എന്നത് കൂടിയാണ് സിനിമയുടെ പ്രമേയം. ക്രിസ്മസ് റിലീസായെത്തുന്ന ചിത്രം ഡിസംബര്‍ 22 നാണ് തിയേറ്ററുകളിലെത്തുക. ജി.ആർ. ഇന്ദുഗോപന്റെ ‘ശംഖുമുഖി’ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. തിരുവനന്തപുരത്തെ വിറപ്പിക്കുന്ന ഗുണ്ടാ നേതാവാണ് പൃഥ്വിരാജിന്റെ കൊട്ട മധു. വിദ്യാഭ്യാസവും ആഴത്തിലുള്ള വായനയും കനലെരിയുന്ന ജീവിതാനുഭവങ്ങളുമുള്ള കൊട്ട മധുവിന്റെ കഥാപാത്രം പ്രേക്ഷകരെ ത്രസിപ്പിക്കും എന്ന പ്രതീക്ഷയിലാണ്.ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്നാ ബെന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ . ഷാജി കൈലാസാണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്ന സിനിമയുടെ രചയിതാവ് ഇന്ദുഗോപൻ തന്നെയാണ്.ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, തിയറ്റർ ഓഫ് ഡ്രീംസ്, സരേഗമ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രഹാം, ദിലീഷ് നായർ, വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.