പത്തനംതിട്ട കലഞ്ഞൂരിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താൻ അത്യാധുനിക
സംവിധാനങ്ങളോടു കൂടിയ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. കേരളത്തിൽ ആദ്യമായാണ് പുലിയെ കണ്ടെത്താനായി ഇത്തരം ഒരു സംവിധാനം ഉപയോഗിക്കുന്നത്.രണ്ടാഴ്ചയ്ക്കിടെ ആറു തവണയാണ് കലഞ്ഞൂർ പഞ്ചായത്തിൽ പുലി ഇറങ്ങിയത്.അത്താധുനിക സംവിധാനങ്ങളോടു കൂടിയ സ്കൈ കോപ്റ്റർ A6, ക്വാഡാകോപ്റ്റർ എന്നീ രണ്ടു ഡ്രോണുകളാണ് കലഞ്ഞൂരിൽ പുലിയെ കണ്ടെത്താനായുള്ള തിരച്ചിലിന് ഉപയോഗിക്കുന്നത്. 40x സൂം ക്യാമറയും തെർമ ൽ ക്യാമറയും ആണ് ഇരു ഡ്രോണുകളിലും
ഘടിപ്പിച്ചിരിക്കുന്നത്.മൃഗങ്ങളുടെ ചൂട് തിരിച്ചറിഞ്ഞു കണ്ടെത്താനു ശേഷി യാണ് തെർമൽ ക്യാമറയുടെ പ്രത്യേകത.കോന്നി എം.എൽ.എ. കെ യു ജനീഷ് കുമാറിന്റെ ഇടപെടലിനെ തുടർന്നാണ് കലഞ്ഞൂറിൽ ഡ്രോണുകൾ എത്തിയത്. സംസ്ഥാനത്തെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം പുലിയുടെ സാന്നിധ്യം തിരിച്ചറിയാനായി
ഉപയോഗിക്കുന്നതെന്ന് ജനീഷ് കുമാർ പറഞ്ഞു.
ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സെൻസ് ഇമേജ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഡ്രോൺ പരിശോധന നടത്തുന്നത്. മലയാളിയായ കല്ല്യാൺ സോമനാണ് ടീം ലീഡർ.അഞ്ച് കിലോമീറ്റർ ദൂര പരിധിയിൽ പ്രവർത്തിക്കുന്ന ഡ്രോണിൽ രാത്രിയിലും സെർച്ച് ലൈറ്റ് ഉപയോഗിച്ച് തിരച്ചിൽ നടത്താം.കോന്നി ഡി എഫ് ഒ ആയുഷ്കുമാർ കോറി, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി വി പുഷ്പവല്ലി, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ ഷാൻ ഹുസൈൻ, ആശാ സജി തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡ്രാൺ പരിശോധനയ്ക്ക് തുടക്കം കുറിച്ചത്