Home News പുരസ്ക്കാര നിറവിൽ കെ എസ്ആർടിസി

പുരസ്ക്കാര നിറവിൽ കെ എസ്ആർടിസി

43
0
ദേശീയ പുരസ്ക്കാര നിറവിൽ കെ എസ്ആർടിസി. ഗ്രമവണ്ടിക്കും സിറ്റി സർക്കുലർ സർവീസിനും കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിൻ്റെ അംഗീകാരം.
വിമർശനങ്ങൾക്കിടെ ദേശീയ പുരസ്ക്കാര നേട്ടത്തിനർഹമായിരിക്കുകയാണ് കെ എസ്ആർടിസി. തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവീസിനും സംസ്ഥാനത്തെ ഗ്രാമവണ്ടി പദ്ധതിക്കുമാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ നാല് അംഗീകാരങ്ങൾ ലഭിച്ചത്. ഗ്രാമവണ്ടിയിൽ മികച്ച പൊതുജന പങ്കാളിത്തത്തിനുള്ള പുരസ്കാരം, നഗര ഗതാഗത കോൺഫറൻസിൽ മികവിനുള്ള പുരസ്കാരം, മികച്ച ആസൂത്രണത്തോടെയുള്ള നഗരങ്ങളിലെ പൊതുഗതാഗതം, പൊതുഗതാഗത സംവിധാനത്തിനുള്ള പ്രത്യേക പുരസ്കാരം എന്നിവയാണ് കെ എസ്ആർടി സിക്ക് ലഭിച്ചത്.
ജീവനക്കാരുടെ ആത്മാർഥമായ സേവനമാണ് പുരസ്കാരത്തിനു പിന്നിലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു. പുരസ്ക്കാരങ്ങൾ തിരുവനന്തപുരം കെ എസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിൽ കെ എസ്ആർടിസി എംഡി ബിജു പ്രഭാകറിന് കൈമാറി.
Previous article‘മിനിമം നിരക്ക് കൂട്ടാനാവില്ല’; മാനേജ്‌മെന്റമായുള്ള ചര്‍ച്ച പരാജയം, സ്വിഗ്ഗി സമരം തുടരും
Next articleനാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്