മുസ്ലീം ലീഗ് നേതാവ് പി വി അബ്ദുൽവഹാബ് എം പിയുടെ മകനെ തിരുവനന്തപുരം വിമാനത്താവളത്തിൽ വസ്ത്രമുരിഞ്ഞ് പരിശോധിച്ചതായി പരാതി. എംപിയുടെ മകനാണെന്ന് പറഞ്ഞിട്ടും പരിശോധന തുടർന്ന് അവഹേളിച്ചെന്നാണ് പരാതി. ഈ മാസം മൂന്നിനാണ് സംഭവം . ഷാർജയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എം പി അബ്ദുൽ വഹാബിന്റെ മകനെ കസ്റ്റംസ് ഉദ്യോഗസ്ഥർ വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയായിരുന്നു. അടിവസ്ത്രം ഉൾപ്പെടെ അഴിപ്പിച്ചാണ് പരിശോധിച്ചത്. കൂടാതെ ആശുപത്രിയിൽ എത്തിച്ച് സ്കാനിങ് ഉൾപ്പെടെയുള്ള നടപടിയിലേക്കും നീങ്ങി. വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നു വസ്ത്രം അഴിപ്പിച്ചുള്ള പരിശോധന.അതേസമയം,സമാന പേരിലുള്ള വ്യക്തി സ്വർണം കടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത് എന്നാണ് കസ്റ്റംസിന്റെ വിശദീകരണം.സംഭവത്തിൽ കേന്ദ്രമന്ത്രിക്കും കേന്ദ്ര കസ്റ്റംസ് വിഭാഗത്തിനും തിരുവനന്തപുരം കസ്റ്റംസിനും എംപി പരാതി നൽകി.