Home News പാല്‍ വിലകൂട്ടാന്‍ ഒരുങ്ങി മില്‍മ

പാല്‍ വിലകൂട്ടാന്‍ ഒരുങ്ങി മില്‍മ

68
0

പാൽ വിലകൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന് 8 രൂപ 57 പൈസ വർദ്ധിപ്പിക്കണമെന്ന നിർദ്ദേശം സർക്കാരിന് സമർപ്പിയ്ക്കും. ഈ മാസം 21 മുതൽ വില വർദ്ധന പ്രാബല്യത്തിൽ വരുത്താനാണ് ആലോചന.
ക്ഷീര കർഷകരുടെ നാളുകളായുള്ള ആവശ്യം പരിഗണിയ്ക്കാനാവില്ലെന്ന് മിൽമ ബോർഡ് യോഗം വിലയിരുത്തി. ഒരുലിറ്റർ പാലിന്റെ ഉൽപ്പാദനച്ചെലവിൽ നിലവിൽ 8 രൂപ 57 പൈസയുടെ കുറവുണ്ടെന്നാണ് പഠന റിപ്പോർട്ട്.. ഈ തുക വർദ്ധിപ്പിക്കണമെന്നാണ് സർക്കാരിന് ശുപാർശ ചെയ്യുന്നതെന്ന് മിൽമ കെ എസ് മണി പറഞ്ഞു.
വർധിപ്പിയ്ക്കുന്ന തുകയിൽ 82 ശതമാനവും ക്ഷീര കർഷകന് ലാഭിക്കും. ഉപഭോക്താവിനുകൂടി ബുദ്ധിമുട്ടില്ലാതെയായിരിക്കും വർധന എന്നും കെ എസ് മണി പറഞ്ഞു.

Previous articleഅഗ്നി രക്ഷാ സേനയുടെ സപെഷ്യൽ ടാസ്ക് ഫോഴ്സ്: പരിശീലനം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
Next article‘മിനിമം നിരക്ക് കൂട്ടാനാവില്ല’; മാനേജ്‌മെന്റമായുള്ള ചര്‍ച്ച പരാജയം, സ്വിഗ്ഗി സമരം തുടരും