Home News പാര്‍ലമെന്റ് ശീതകാല സമ്മേളനം: സര്‍വകക്ഷിയോഗം ചേര്‍ന്നു

പാര്‍ലമെന്റ് ശീതകാല സമ്മേളനം: സര്‍വകക്ഷിയോഗം ചേര്‍ന്നു

45
0

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വകക്ഷിയോഗം ചേര്‍ന്നു.
സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിവിധ രാഷ്ട്രയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തു.
നാളെ മുതല്‍ തുടങ്ങുന്ന സമ്മേളനത്തില്‍ 16 ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.അതേസമയം വിലക്കയറ്റം, തൊഴിലില്ലായ്മ, എയ്മ്‌സിലെ സൈബര്‍ ആക്രമണം, എന്നിവ പ്രതിപക്ഷം സഭയില്‍ ഉയര്‍ത്തും. ദില്ലിയിലെ പാര്‍ലമെന്റ് ലൈബ്രറി മന്ദിരത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്,പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി,കോണ്‍ഗ്രസ് നേതാവ്അധീര്‍ രഞ്ജന്‍ ചൗധരി,തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാന്‍,ദ്രാവിഡ മുന്നേറ്റ കഴകം എംപി ടി ആര്‍ ബാലു,ശിരോമണി അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന് സർവകക്ഷി യോഗത്തിൽ കോൺഗ്രസ് ആവശ്യപ്പെട്ടു. ഒപ്പം സാമ്പത്തിക സംവരണം ,തൊഴിലില്ലായ്മ, ചൈനയുമായുള്ള അതിർത്തി തർക്കം എന്നീ വിഷയങ്ങളും ചർച്ച ചെയ്യണമെന്ന് യോഗത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി ആവശ്യമുന്നയിച്ചു.വിലക്കയറ്റവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്നീ വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യം തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചു. അതേസമയംസർവകക്ഷി യോഗത്തിൽ 47ൽ 31 പാർട്ടികളും പങ്കെടുത്തുവെന്നുംപ്രതിപക്ഷത്ത് നിന്ന് ചില നിർദ്ദേശങ്ങൾ വന്നിട്ടുണ്ടെന്നും അതിൽ ശ്രദ്ധ ചൊല്ലുത്തുമെന്നും പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സമ്മേളനം ക്രിസ്മസിനെ അവഗണിക്കുന്നു എന്ന ആരോപണത്തെ അപലപിക്കുന്നുവെന്നും ഡിസംബർ 24, 25 തീയതികളിൽ അവധിയുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ 16 ബില്ലുകൾ അവതരിപ്പിക്കാനാണ് കേന്ദ്രസർക്കാർ നീക്കം.കേന്ദ്രസർക്കാരിനെതിരെ കുറെയധികം ഗൗരവ വിഷയങ്ങളുമായാണ് നാളെ പ്രതിപക്ഷം സഭയിലെത്തുക. ചർച്ചകൾ എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയാം. ഹ്രസ്വകാല പാർലമെന്റ് സമ്മേളനം ഡിസംബർ 29 ന് അവസാനിക്കും.

Previous articleനാളെ മുതൽ ഒൻപത് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ; ഇടിമിന്നൽ ജാ​ഗ്രതാ നിർദ്ദേശം
Next articleസിമന്റ് വില വീണ്ടും ഉയരുന്നു; ചാക്കിന് 15 രൂപ വരെ കൂടും