Home News പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി

പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി

34
0

17 ദിവസം നിൽക്കുന്ന പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് തുടക്കമായി.  ആകെ 25 ബില്ലുകളാണ് അവതരിപ്പിക്കുക.രാജ്യസഭാ അധ്യക്ഷനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ സ്ഥാനമേറ്റു.വിവിധ വിഷയങ്ങളിൽ പ്രതിപക്ഷ എം പി മാർ അടിയന്തര പ്രമേയത്തിന് അനുമതി തേടിയെങ്കിലും പരിഗണിച്ചില്ല. അന്തരിച്ച മുലായം സിംഗ് യാദവ് അടക്കമുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ചു .പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ പുതിയ അംഗങ്ങൾക്ക് സംസാരിക്കാൻ കൂടുതൽ അവസരം നൽകണമെന്നും എല്ലാ വിഷയവും ചർച്ച ചെയ്ത് തീരുമാനമെടുക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.രാ ജ്യസഭാ അധ്യക്ഷനായി സ്ഥാനമേറ്റ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനു നേതാക്കാൾ ആശംസകൾ നേർന്നു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് എ എം ആരിഫ് എംപി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല. വിലക്കയറ്റം, തൊഴിലില്ലായ്മ, എയിംസ് സെർവർ ഹാക്കിംഗ്, ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വിഷയങ്ങൾ ഉൾപ്പെടെ സഭ നിർത്തി വെച്ച് ചർച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എം പി മാർ അടിയന്തര പ്രമേയത്തിന് അനുമതി തേടി. അടിയന്തര പ്രമേയങ്ങൾക്ക് സ്പീക്കർ അനുമതി നിഷേധിച്ചത് ലോക്സഭയിൽ വാക്ക് തർക്കത്തിന് ഇടയാക്കി.സർക്കാരിനെതിരായ പ്രതിഷേധം ചർച്ച ചെയ്യാൻ മല്ലികാർജൂൻ ഖാർഗെയുടെ ഓഫീസിൽ പ്രതിപക്ഷ പാർട്ടി നേതാക്കാൾ യോഗം ചേർന്നിരുന്നു

Previous articleവികസന പദ്ധതികൾ:പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുൻഗണനയെന്ന് മുഖ്യമന്ത്രി
Next articleപന്നിയങ്കര ടോൾ പ്ലാസ; അഞ്ച് പഞ്ചായത്തിലെ വാഹനങ്ങളുടെ സൗജന്യയാത്ര അവസാനിക്കുന്നു