വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടന്ന സെമിനാറിൽ പാമ്പിനെ പ്രദർശിപ്പിച്ച് ക്ലാസ് എടുത്തതിനെതിരെയാണ് കേസ്. ഡി എഫ് ഒ യുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന സെമിനാറിൽ വിഷപാമ്പുകളെ പ്രദർശിപ്പിച്ചതിനാണ് വാവാ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തത്. ‘സ്നേക്ക് ബൈറ്റ്’ എന്ന പേരിൽ സംഘടിപ്പിച്ച സെമിനാറിലായിരുന്നു വാവ സുരേഷ് വിഷപാമ്പിനെ അനുമതിയില്ലാതെ കൊണ്ടു വന്ന് പ്രദർശിപ്പിച്ചത്. പരിപാടിക്കിടെ മൈക്ക് തകരാറിലായപ്പോൾ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചതായും വിവരമുണ്ട്. ഡി എഫ് ഒ യുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവകുപ്പുകൾ ചുമത്തിയാണ് വാവ സുരേഷിനെതിരെ കേസ്