Home News പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും: മന്ത്രി ധരം പാൽ സിംഗ്

പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കും: മന്ത്രി ധരം പാൽ സിംഗ്

43
0

പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് ഉത്തർപ്രദേശ് മന്ത്രി ധരം പാൽ സിംഗ്. പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആചരിക്കാനുള്ള ആഹ്വാനം സ്വാഗതം ചെയ്തുകൊണ്ടാണ് മന്ത്രിയുടെ പ്രസ്താവന. പശുവിനെ കെട്ടിപിടിക്കുന്നത് രോഗശാന്തിക്കു നല്ലതാണെന്നും എല്ലാവരും പശുവിനെ കെട്ടിപ്പിടിച്ചു ആഘോഷിക്കണമെന്നും മന്ത്രി പറഞ്ഞു.പ്രണയദിനം പശു ആലിംഗനദിനമായി ആചരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ ബോർഡിന്റെ നിർദേശത്തിന് പിന്നാലെയാണ്  പശുവിനെ ആലിംഗനം ചെയ്യുന്നത് രോഗങ്ങൾ കുറയ്ക്കാനും ഗുണം ചെയ്യുമെന്നും ഉത്തർപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ധരംപാൽ സിംഗാണ് വ്യക്തമാക്കിയിരിക്കുന്നത്.പശുവിനെ തൊടുന്നത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും നിരവധി അസുഖങ്ങളെ അകറ്റിനിർത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര മൃഗക്ഷേമ ബോർഡിനെ പ്രണയദിനം പശു ആലിംഗന ദിനമായി പ്രഖ്യാപിച്ചതിന് മന്ത്രി  അഭിനന്ദിക്കുകയും ചെയ്തു.നേരത്തെയും  ധരംപാല്‍ സിങ് ഇത്തരത്തില്‍ വിചിത്ര അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു .  ചാണകത്തില്‍ ലക്ഷ്മീദേവി വസിക്കുന്നുണ്ടെന്നും  വിഘ്നങ്ങള്‍ തീര്‍ക്കാന്‍ ഗോമൂത്രം അത്യുത്തമമാണെന്നും ഗോമൂത്രത്തില്‍ ഗംഗാദേവി കുടിയിരിക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.  ഇന്നലെയാണ്, ഫെബ്രുവരി 14 ‘കൗ ഹഗ് ഡേ’ ആയി ആചരിക്കാനുള്ള ആഹ്വാനവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് രംഗത്തെത്തിയത്. പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളില്‍ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും അതിനാല്‍ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നുമായിരുന്നു കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്ത പറഞ്ഞത്.

Previous articleനികുതി വെട്ടിപ്പ്: ഹിമാചൽ പ്രദേശിൽ അദാനി വിൽമർ ഗ്രൂപ്പിൽ റൈഡ്
Next articleക്യാമ്പസിനുള്ളിൽ പരസ്യമായി സ്നേഹ പ്രകടനങ്ങൾ പാടില്ല; സർക്കുലർ ഇറക്കി  കോഴിക്കോട് എൻ ഐ ടി