Home News പത്താൻ സിനിമ വിവാദം: പാർലമെൻ്റിലും ചർച്ചയായി

പത്താൻ സിനിമ വിവാദം: പാർലമെൻ്റിലും ചർച്ചയായി

30
0

പാർലമെൻ്റിലും ചർച്ചയായി പത്താൻ സിനിമ വിവാദം . വിഷയം ബിഎസ്പി നേതാവ് ഡാനിഷ് അലി ലോക്സഭയിൽ ഉന്നയിച്ചു. വിവാദം കലാകാരൻ എന്ന നിലയിൽ വിഷമം ഉണ്ടാകുന്നതെന്ന് നടൻ പൃഥ്വിരാജും പ്രതികരിച്ചു.പത്താൻ സിനിമക്ക് എതിരായ ആക്രമണം സംഘപരിവാർ സംഘടനകൾ തുടരുകയാണ്. അതിനിടെ വിഷയം പാർലമെൻ്റിലും ചർച്ചയായി. ബിഎസ്പി അംഗം ഡാനിഷ് അലിയാണ് വിഷയം ലോകസഭയിൽ ഉന്നയിച്ചത്. സിനിമകൾ നിരോധിക്കാൻ മത, രാഷ്ട്രീയ സംഘടനകൾ ആവശ്യപ്പെടുന്ന ദൗർഭാഗ്യകരമായ സാഹചര്യമാണെന്ന് ഡാനിഷ് അലി പറഞ്ഞു.അഭിനേതാവ് ഏതെങ്കിലും നിറത്തിലുള്ള വസ്ത്രം ധരിച്ചാൽ മതം അപകടത്തിലാകുമെന്ന് ചിലർ വാദിക്കുന്നു വെന്നും അലി കൂട്ടി ചേർത്തു.അതേസമയം സിനിമക്ക് എതിരായ ആക്രമണത്തിൽ ചലച്ചിത്ര രംഗത്ത് നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. പത്താൻ സിനിമയെ വേട്ടയാടുന്നതിൽ കലാകാരൻ എന്ന നിലയിൽ വിഷമം ഉണ്ടെന്ന് നടൻ പൃഥ്വിരാജ് പറഞ്ഞു. ആ വിഷ്കാര സ്വാതന്ത്ര്യത്തെ വെല്ലു വിളിച്ചുകൊണ്ടള്ള സംഘപരിവാർ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. എന്നാൽ ആക്രമണങ്ങളിൽ തളരുകയില്ലന്നുള്ള നിലപാടിലാണ് സിനിമയുടെ അണിയറ പ്രവർത്തകർ

Previous articleസപ്ലൈകോ ക്രിസ്‌മസ് പുതുവത്സര ഫെയർ നാളെമുതൽ
Next article5ജി കേരളത്തിലും; കൊച്ചിയില്‍ നാളെമുതല്‍ ലഭ്യമാകും