Home News പകര്‍പ്പാവകാശ കേസ്: കാന്താരയുടെ നിർമാതാവിനെയും സംവിധായകനെയും ചോദ്യം ചെയ്തു

പകര്‍പ്പാവകാശ കേസ്: കാന്താരയുടെ നിർമാതാവിനെയും സംവിധായകനെയും ചോദ്യം ചെയ്തു

44
0
കാന്താര സിനിമ നിർമ്മാതാവ്  ജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരെ പൊലിസ് ചോദ്യം ചെയ്തു.വരാഹരൂപം ഗാനത്തിന്‍റെ പകര്‍പ്പാവകാശ കേസില്‍ ആണ് ചോദ്യം ചെയ്യൽ.
കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമാണ് വിജയ് കിരഗന്ദൂര്‍, ഋഷഭ് ഷെട്ടി എന്നിവര്‍ പൊലീസിന് മുന്നില്‍ ഹാജരായത്. കോഴിക്കോട് ഡിസിപി ഇവരുവരില്‍ നിന്നും മൊഴിയെടുത്തു. തൈക്കൂടം ബ്രിഡ്ജിന്‍റെ നവരസം എന്ന ഗാനത്തിന്‍റെ പകര്‍പ്പാണ്  കാന്താര സിനിമയിലെ വരാഹരൂപം എന്ന ഗാനം എന്നാണ് പരാതി. ഒരു സ്വകാര്യ മാധ്യമ സ്ഥാപനമാണ്പരാതിക്കാര്‍. നടന്‍ പൃത്വിരാജ് ഉള്‍പ്പെടെ ഒന്‍പത് പേരാണ് എതിര്‍ കക്ഷികള്‍. വിജയ് കിരഗന്ദൂരിനും, ഋഷഭ് ഷെട്ടിക്കും നേരത്തെ ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഇന്നും നാളെയുമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും കോഴിക്കോ ട്ടൗണ്‍പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
Previous articleമുൻ ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രപ്രദേശ് ഗവർണർ: ഉത്തരവിറക്കി കേന്ദ്രം
Next articleപത്താം തീയതിക്കുള്ളില്‍ റേഷന്‍ വീട്ടിലെത്തും; വിതരണത്തിന് ഓട്ടോ തൊഴിലാളികള്‍