യാത്രക്കാര്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി. ന്യൂയോര്‍ക്കില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള നോണ്‍സ്റ്റോപ് യാത്രയ്ക്കിടെയാണ് എയര്‍ ഇന്ത്യ-102 വിമാനം ലണ്ടനില്‍ ലാന്‍ഡ് ചെയ്തത്.രാത്രി 11.25ന് ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ എത്തേണ്ടിയിരുന്ന വിമാനമാണ് ഇത്. എന്തുതരം വൈദ്യസഹായത്തിന് വേണ്ടിയാണ് വിമാനം അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് വ്യക്തമായിട്ടില്ല.നോര്‍വീജിയന്‍ വ്യോമമേഖലയില്‍ ആയിരുന്ന വിമാനം, ഉടനെ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് വഴിമാറ്റുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. 350 യാത്രക്കാരാണ് വിമാനത്തില്‍ ഉള്ളത്