നിർഭയ ആശ്വാസനിധി വഴി കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാർ വിതരണം ചെയ്തത് പത്ത് കോടിയോളം രൂപ… ബലാത്സംഗത്തിന് ഇരയാകുന്നവർക്ക് വേണ്ടി കേന്ദ്ര സഹായമില്ലാതെയാണ് വനിതാ ശിശു വികസന വകുപ്പ് തുക വിതരണം ചെയ്യുന്നത്… വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2018 ഡിസംബർ 10 ന് ഒന്നാം പിണറായി സർക്കാരാണ് നിർഭയ ആശ്വാസനിധി ആവിഷ്കരിച്ചത്. ബലാത്സംഗത്തിനോ ശാരീരിക പീഡനത്തിനോ ഇരയായവർക്കാണ് പദ്ധതി പ്രകാരം തുക ലഭിക്കുക. ആശ്വാസനിധി ആരംഭിച്ച് നാല് വർഷം പൂർത്തിയാകുമ്പോൾ 1,185 ഗുണഭോക്താക്കൾക്ക് ആകെ 8,77,25,000 രൂപ കേരള സർക്കാർ നൽകി. രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
നിർഭയ ആശ്വാസനിധിക്ക് കേന്ദ്ര സഹായമോ ഫണ്ടോ ലഭിക്കുന്നില്ല എന്നും മറുപടിയിലുണ്ട്. ഒപ്പം പദ്ധതിയിലേക്കായി മറ്റ് ഏജൻസികളിൽ നിന്നോ, വകുപ്പുകളിൽ നിന്നോ, സംഘടനകളിൽ നിന്നോ യാതൊരു ഫണ്ടും സ്വീകരിക്കുന്നില്ല. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നാണ് ഇരകൾക്ക് സ്റ്റേറ്റ് നിർഭയ സെൽ വഴി തുക നൽകുന്നത് എന്ന് വിവരാവകാശ രേഖപ്രകാരം വ്യക്തം