Home News നികുതി ബഹിഷ്‌കരണ പ്രഖ്യാപനം: കോണ്‍ഗ്രസില്‍ ഭിന്നത

നികുതി ബഹിഷ്‌കരണ പ്രഖ്യാപനം: കോണ്‍ഗ്രസില്‍ ഭിന്നത

41
0
നികുതി ബഹിഷ്‌കരണ പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത. നികുതി ബഹിഷ്‌കരണം അപ്രായോഗികമെന്ന പ്രതിപക്ഷനേതാവിന്റെ പ്രസ്താവന തള്ളി കെ.സുധാകരന്‍.നികുതി ബഹിഷ്‌കരണം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനെപ്പറ്റി തനിക്കറിയില്ലെന്നും, പാര്‍ട്ടി തീരുമാനിച്ചാല്‍ സമരം നടക്കുമെന്നും സുധാകരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
സര്‍ക്കാരിനെതിരെ നികുതി ബഹിഷ്‌കരണ സമരം നടത്തുമെന്ന കെ.സുധാകരന്റെ പ്രഖ്യാപനം  വിഡി.സതീശന്‍ തള്ളിയതാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നതയിലേക്ക് കാര്യങ്ങളെ നയിച്ചത്. നികുതി ബഹിഷ്‌കരണം നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞതിനെപ്പറ്റി തനിക്കറിയില്ലെന്ന് സുധാകരന്‍ തുറന്നടിച്ചു. സര്‍ക്കാരിനെ എതിരെയുള്ള സമരം നാളെ നടക്കുന്ന ഭാരവാഹി യോഗത്തില്‍ തീരുമാനിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി. പ്രയോഗികമായ മേഖലയില്‍ നികുതി ബഹിഷ്‌കരിച്ച് പ്രതിക്ഷേധിക്കണമെന്നാണ് സുധാകരന്റെ നിലപാട്. ഈ നിലപാട് നാളെ ചേരുന്ന ഭാരവാഹിയോഗത്തില്‍ സുധാകരന്‍ അറിയിക്കും. ഒപ്പം വിഡി.സതീശന്റെ പരസ്യപ്രതികരണത്തിന്റെ അതൃപ്തിയും സുധാകരന്‍ യോഗത്തില്‍ അറിയിക്കുമെന്നാണ് സൂചന. മാത്രമല്ല നിയസഭയില്‍ പ്രതിപക്ഷം എടുത്ത സമര രീതി  പൊളിഞ്ഞെന്നും ഇക്കാര്യങ്ങള്‍ പാര്‍ട്ടിയോടെ ആലോചിച്ചില്ലെന്നും സുധാകര വിഭാഗത്തിന് പരാതി ഉണ്ട്.
Previous articleഫോര്‍ട്ട് കൊച്ചി സുരക്ഷിത ഭക്ഷണ ഇടമാക്കും; മന്ത്രി വീണാ ജോര്‍ജ്
Next articleഐഎസ്എൽ; കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി