Home News നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരം: റേഷൻ വ്യാപാരികൾ പിന്മാറി

നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരം: റേഷൻ വ്യാപാരികൾ പിന്മാറി

39
0

നാളെ മുതൽ നടത്താനിരുന്ന കടയടച്ചിട്ടുള്ള സമരത്തിൽ നിന്നും റേഷൻ വ്യാപാരികൾ പിന്മാറി. റേഷൻ കട അടച്ചിട്ടുള്ള സമരം മാറ്റി വെച്ചതായി സംയുക്ത സമര സമിതി അറിയിച്ചു. വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കാമെന്നും ഭക്ഷ്യ മന്ത്രിയുടെ തുടർന്നുള്ള സമരത്തിൽ നിന്നും പിൻവാങ്ങുന്നുവെന്ന സമര സമിതി വ്യക്തമാക്കി മന്ത്രിയുടെ വിശദീകരണം. ഈ സാമ്പത്തിക വർഷത്തെ റേഷൻ വ്യാപാരി കമ്മീഷൻ ഇനത്തിലുള്ള ഒരു ചെലവിലേക്കായി 216 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഇത് ഈ ആവശ്യത്തിന് പര്യാപ്തമായിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ പിഎംജികെഎവൈ പദ്ധതി പ്രകാരം അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിന്റെ കമ്മീഷനായി നൽകേണ്ട തുക ബജറ്റ് വകയിരുത്തലിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ വർഷം ഡിസംബർ വരെ ഈ പദ്ധതി നീട്ടിക്കൊണ്ടുള്ള തീരുമാനം കേന്ദ്രസർക്കാർ ആഗസ്റ്റിലാണ് പ്രഖ്യാപിച്ചത്. ഈ ചെലവ് മുൻകൂട്ടി കാണാൻ സർക്കാരിന് കാണാൻ കഴിയാതെപോയെന്നും മന്ത്രി ചർച്ചയിൽ വിശദീകരിച്ചുകൊണ്ടാണ് സമരത്തിൽ നിന്നും പിൻമാറിയത്.

Previous articleവാഹന മോഡിഫിക്കേഷൻ; നടൻ വിജയ്ക്ക് പിഴ
Next articleഗുരുവായൂർ ഏകാദശി ഡിസംബർ മൂന്നിനും നാലിനും ആഘോഷിക്കും