Home News നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി

നവംബര്‍ മാസത്തെ റേഷന്‍ വിതരണം മൂന്നാം തീയതി വരെ നീട്ടി

35
0

നവംബര്‍ മാസത്തെ റേഷന്‍ വിതരണം ഡിസംബര്‍ 3 വൈകുന്നരം 7 മണി വരെ നീട്ടിയതായി ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍. നിലവിലെ സമയക്രമം 3-ാം തിയതി വരെ തുടരുന്നതാണെന്നും മന്ത്രി അറിയിച്ചു.റേഷന്‍ വ്യാപാരികള്‍ക്ക് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നല്‍കാനുള്ള കമ്മീഷന്‍ അനുവദിച്ചുകൊണ്ട് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. റേഷന്‍ വ്യാപാരികള്‍ക്ക് 2023 മാര്‍ച്ചുവരെയുള്ള കമ്മിഷനായി 384.23 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു.തടഞ്ഞുവെച്ച 15.05 കോടിയുള്‍പ്പെടെ ഒക്ടോബറിലെ കമ്മിഷനായി അനുവദിച്ച 29.5 കോടിരൂപയുടെ വിതരണം തുടങ്ങി. ഈ മാസം 30-നകം കമ്മിഷന്‍ മുഴുവന്‍ നല്‍കുമെന്ന വാഗ്ദാനമാണു സര്‍ക്കാര്‍ പാലിച്ചത്.

Previous article64-ാമത് സംസ്ഥാന സ്‌കൂൾ കായിക മേള: ഡിസംബർ 3 ന് തുടക്കമാകും
Next articleജി-20 അദ്ധ്യക്ഷ സ്ഥാനം: ഇന്ത്യയുടെ കലാവധി ഇന്ന് മുതൽ ആരംഭിയ്ക്കും