Home News നടി സുബി സുരേഷ് അന്തരിച്ചു

നടി സുബി സുരേഷ് അന്തരിച്ചു

30
0

സിനിമ താരവും ടെലിവിഷൻ അവതാരകയും മിമിക്രി ആർട്ടിസ്റ്റുമായ സുബി സുരേഷ് (41) അന്തരിച്ചു. രാവിലെ 9.35ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സുരേഷ്- അംബിക ദമ്പതികളുടെ മകളായി ജനനം. തൃപ്പൂണിത്തുറ ഗവൺമെന്‍റ് സ്കൂളിലും എറണാകുളം സെന്‍റ് തെരേസാസ് സ്കൂളിലും കോളജിലും വിദ്യാഭ്യാസം പൂർത്തിയാക്കി. സ്കൂൾ പഠനസമയത്ത് നർത്തകിയായി. മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്ത സുബി, ‘സിനിമാല’ എന്ന കോമഡി പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടംനേടിയത്. എബി സുരേഷ് സഹോദരനാണ്.വനിതാ സാന്നിധ്യം വളരെ കുറവുള്ള മിമിക്രി രംഗത്തു കൂടിയാണ് സുബി സുരേഷ് കലാരംഗത്തേക്ക് കടന്നുവന്നത്. നിരവധി വേദികളിൽ തിളങ്ങി ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി രംഗത്ത് മുൻപന്തിയിലെത്തി. പിന്നീട് ടെലിവിഷൻ ഷോകളിലും സ്റ്റേജ് ഷോകളിലും ഒഴിവാക്കാൻ സാധിക്കാത്ത കലാകാരിയായി സുബി മാറി.2006ൽ രാജസേനൻ സംവിധാനം ചെയ്ത ‘കനകസിംഹാസനം’ എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണതത്ത, ഡ്രാമ അടക്കം 20ലധികം സിനിമകളിൽ അഭിനയിച്ചു.

Previous articleപൊലീസ്- ഗുണ്ടാ ബന്ധം; മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഡിജിപി അനിൽകാന്ത്
Next articleപ്രീ പ്രൈമറി, പ്രൈമറി സ്കൂൾ തലങ്ങളിൽ ഏകീകൃത പാഠ്യപദ്ധതി: മന്ത്രി വി ശിവൻകുട്ടി