Home News നടി ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

നടി ആക്രമിച്ച കേസ്: ദിലീപിന് തിരിച്ചടി

42
0

നടി ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി  . സാക്ഷി  വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സാക്ഷി വിസ്താരവുമായി മുന്നോട്ടുപോകാൻ പ്രോസിക്യൂഷനോട് സുപ്രീം കോടതി അനുമതി നൽകി. നടിയെ ആക്രമിച്ച കേസില്‍ പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാണ്  സുപ്രീംകോടതി അനുമതി നൽകിയത്.പ്രോസിക്യൂഷന് സാക്ഷിവിസ്താരം തുടരാനും  കോടതി നിർദേശം  നല്‍കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇത് തള്ളിയ കോടതി വിസ്താരത്തിൽ ഇടപെടില്ലെന്ന് വ്യക്തമാക്കി. പ്രോസിക്യൂഷൻ മുന്നോട്ടുവെച്ച എല്ലാ സാക്ഷികളുടെയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24ലേക്ക് മാറ്റി പ്രധാന സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ  സത്യവാങ്മൂലം നൽകിയത്. എട്ടാംപ്രതി ദിലീപിന്റെ പങ്ക്‌ തെളിയിക്കാൻ മഞ്ജുവാര്യരെ വീണ്ടും വിസ്‌തരിക്കേണ്ടതുണ്ടെന്ന്‌ സംസ്ഥാന സർക്കാർ  കോടതിയെ അറിയിച്ചിരുന്നു. അതെ സമയം കേസിലെ വിചാരണ പൂർത്തിയാക്കാൻ ആറ് മാസം കൂടി വേണമെന്നും വിചാരണ കോടതി ജഡ്ജി  ആവശ്യപ്പെട്ടു.സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോർട്ടിലാണ് വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് ജനുവരി 31 നകം വിചാരണ പൂർത്തിയാക്കുന്നതിന് പരമാവധി ശ്രമം നടത്തിയിരുന്നതായി വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ബാലചന്ദ്ര കുമാറിന്റെ വിചാരണ നീണ്ടു പോകുന്നത് ഉൾപ്പെടെയുള്ള കാരണങ്ങളാൽ നിർദേശിച്ച സമയ പരിധിക്കുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

Previous articleബിബിസി ഓഫീസുകളിൽ മൂന്നു ദിവസം നീണ്ടു നിന്ന റെയ്ഡ് പൂർത്തിയായി
Next articleട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി