കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജുവാര്യർ വിസ്താരത്തിനായി വീണ്ടും കോടതിയിൽ ഹാജരായി. കേസിലെ വിചാരണ നടക്കുന്ന പ്രിന്സിപ്പൽ സെഷൻസ് കോടതി മുന്പാകെയാണ് മഞ്ജു ഹാജരായത്.
അധിക കുറ്റപത്രത്തിന്ർറെ അടിസ്ഥാനത്തിലാണ് നിലവിൽ സാക്ഷി വിസ്താരം നടക്കുന്നത്. കേസിൽ പ്രധാന സാക്ഷിയായ മഞ്ജുവാര്യരെഈ മാസം 16നാണ് വിസ്തരിക്കാനിരുന്നത്.എന്നാൽ നേരത്തെ വിസ്തരിച്ച സാക്ഷികളായ മഞ്ജുവാര്യർ ഉൾപ്പെടെയുള്ളവരെ വീണ്ടും വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രിം കോടതിയെ സമീപിച്ചു. കോടതി ആവശ്യം തള്ളി കളഞ്ഞിരുന്നു. തുടർന്നാണ് നടിമഞ്ജുവാര്യർ വിചാരണ കോടതിയ്ക്ക് മുൻപാകെ ഇന്ന് ഹാജരായത് ദിലീപിനെതിരായ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത മനസ്സിലാക്കാനാണ് വിസ്താരം. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിൻ്റെ തന്നയാണോ എന്നത് കൂടുതൽ ഉറപ്പിക്കുകയെന്നതാകും മഞ്ജുവിൻ്റെ സാക്ഷി വിസ്താരത്തിലൂടെ പ്രോസിക്യൂഷൻ ലക്ഷ്യം വെക്കുക. കേസിൽ 232 സാക്ഷികളെ നിലവിൽ വിസ്തരിച്ചു കഴിഞ്ഞു. അതിൽ 202 പേർ ആദ്യകുറ്റപത്രത്തിലെ സാക്ഷികളാണ്. ഇനി 35 പേരെ കൂടി വിസതരിക്കാനുണ്ട്. .കേസിൽ വിസ്താരം പൂർത്തിയാക്കാൻ ഇനിയും സമയമെടുക്കുന്നതിനാൽ വിചാരണ കോടതി തന്നെ സുപ്രിം കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റൊരു സാക്ഷിയായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത് നടത്തുന്ന കാര്യത്തിലും ഇതിുവരെ തീരുമാനമായിട്ടില്ല . ബാലചന്ദ്രകുമാർ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തിരുവന്തപുരതെത്തി വിസ്തരിക്കാൻ ഹൈക്കോടതി ഇതുവരെയും അനുമതി നൽകിയിട്ടില്ല