ദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു.അടുത്ത മാസം 4ന് വോട്ടെടുപ്പ് നടക്കും. വാർഡ് പുനർനിർണയത്തിലും 3 നഗരസഭകൾ ഏകീകരിക്കുന്നതിലും വലിയ വെല്ലുവിളി നേരിട്ട ശേഷമാണ് തെരഞ്ഞെടുപ്പ്. ദില്ലി നോർത്ത് ഈസ്റ്റ് സൗത്ത് നഗരസഭകളെ ലായിപ്പിച്ചാണ് ദില്ലി മുൻസിപ്പൽ കോർപറേഷൻ രൂപീകരിച്ചത്. കഴിഞ്ഞ 15വർഷമായി ബിജെപി ഭരണത്തിലാണ് മൂന്ന് നഗരസഭകളും. ദിലിയിൽ ഭരണത്തിലുള്ള ആപ്പ് ബിജെപിക്ക് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുമെന്ന് ഉറപ്പാണ്. കോൺഗ്രസ്സും ശക്തമായി മത്സര രംഗത്തുണ്ട്. ആകെ 250 വാർഡുകളാണ് ഉള്ളത്. അടുത്തമാസം 7നാണ് വോട്ടെടുപ്പ്. അതേസമയം ദില്ലിയിൽ ഇന്നമുതൽ മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.