ദില്ലിയിൽദില്ലി മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയവുമായി ആം ആദ്മി. 250 വാർഡുകളിലേക്ക് നടന്ന കോർപറേഷൻ തിരഞ്ഞെടുപ്പിൽ 134 ഇടത്തും ആം ആദ്മി വിജയം കൈവരിച്ചു. 104 ഇടത്ത് മാത്രമാണ് ബി ജെ പി വിജയിച്ചത്. അതേസമയം രണ്ടക്കം കാണാതെ വെറും 9 സീറ്റുകളിലായി കോൺഗ്രസ് ഒതുങ്ങി .134 വാർഡുകളിൽ ആധിപത്യം സ്ഥാപിച്ചാണ് 15 വർഷത്തെ ബിജെപി ഭരണത്തിന് ആം ആദ്മി അന്ത്യം കുറിച്ചത്. 250 സീറ്റുകളിൽ ഭൂരിപക്ഷത്തേക്കാൾ എട്ട് സീറ്റുകൾ ആം ആദ്മി കൈക്കുള്ളിലാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഏഴോളം വരുന്ന ബിജെപി മുഖ്യമന്ത്രിമാരും ദില്ലി ഉഴുതു മറിച്ചെങ്കിലും ഫലം കാണാതെ പോയി. 104 വാർഡുകളിലായി ചുരുങ്ങി പരാജയം നേരിട്ടു. ദില്ലിയിലെ ജനങ്ങൾ രാജ്യത്തിന് പുതിയ സന്ദേശമാണ് നൽകിയതെന്നും പദവികളിൽ എത്തുന്നവർക്ക് അഹങ്കാരം പാടില്ലെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ പറഞ്ഞു.കോൺഗ്രസിനെ സംബന്ധിച്ച് ദയനീയ പരാജയമാണ് കോർപറേഷൻ തിരഞ്ഞെടുപ്പിൽ നേരിട്ടത്. രണ്ടാക്കം കാണാതെ 9 സീറ്റുകളിലേക്ക് ഒതുങ്ങി കൂടി. മത്സരരംഗത്തും പ്രചാരണ രംഗത്തും കോൺഗ്രസിന്റെ സാന്നിദ്ധ്യം പോസ്റ്ററുകളിൽ മാത്രമായിരുന്നു. വോട്ടെണ്ണൽ ദിനത്തിൽ അടച്ചിട്ട നിലയിലായിരുന്നു ദില്ലി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസ്. നിർജീവമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന്റെ ഏറവും ഒടുവിലത്തെ ചിത്രം കൂടിയാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് . അതേസമയം ദില്ലി ആം ആദ്മി പാർട്ടി ആസ്ഥാനത്ത് പ്രവർത്തകർ വിജയ ആവേശത്തിന്റെ ആരവമാണ് തീർത്തത്