ദില്ലി മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിന്റെ വിധി ഇന്ന്. രാവിലെ 8.00 മണി മുതൽ വോട്ടെണ്ണൽ ആരംഭിച്ചു.. 250 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതേസമയം എക്സ്റ്റ് പോൾ ഫലമനുസരിച്ച് 15 വർഷത്തെ ബിജെപി ഭരണത്തിന് അന്ത്യം കുറിച്ച് ആം ആദ്മി അധികാരത്തിൽ വരുമെന്നാണ് പ്രവചനം. 250 വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വാശിയേറിയ പോരാട്ടമാണ് പാർട്ടികൾ കാഴ്ചവച്ചത്. കോർപറേഷൻ പോരാട്ടത്തിലെ അന്തിമ വിജയം ആർക്കെന്നുള്ളത് ഇന്ന് അറിയാം. 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി എക്സിറ്റ് പോൾ ഫലമനുസരിച്ച് 150 നു മുകളിൽ ആം ആദ്മി സീറ്റുകൾ നേടി ബിജെപിയെ തറപറ്റിക്കുമെന്നാണ് പ്രവചനം. 15 വർഷമായി കോർപറേഷൻ ഭരിക്കുന്ന ബിജെപി 70 താഴെ സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും സർവ്വേ ഫലങ്ങൾ ചൂണ്ടിക്കാട്ടി. വോട്ടുകൾ എണ്ണുന്ന 42 കേന്ദ്രങ്ങളിലും പാർട്ടി ഓഫീസുകളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ദില്ലി പോലീസിലെ 10000 ത്തോളം വരുന്ന ഉദ്യോഗസ്ഥരെയും അർദ്ധ സൈനികരെയുമായി സുരക്ഷക്കായി വിന്യസിപ്പിച്ചിരിക്കുന്നത്. മൂന്നോളം എക്സിറ്റ് പോൾ ഫലങ്ങൾ ആംആദ്മിക്ക് മൂൻതൂക്കം പ്രവചിച്ചത്തോടെ പ്രവർത്തകർ വിജയ പ്രതീക്ഷയിലാണ്.ഓരോ വാർഡിലും വോട്ടർമാരുടെ എണ്ണം കൂടുതലല്ലാത്തതിനാൽ മിക്ക സീറ്റുകളിലെയും ഫലം ഉച്ചയോടെ പ്രഖ്യാപിക്കാൻ കഴിയുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ അറിയിച്ചു.വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, എന്നിവ മുൻ നിർത്തി ആം ആദ്മി നടത്തിയ പ്രചരണമാണ് പാർട്ടിക്ക് തുണയായതെന്നാണ് എക്സിറ്റ് പോളുകൾ വ്യക്തമാക്കുന്നത്. ഡിസംബർ 4 ന് നടന്ന വോട്ടെടുപ്പിൽ 50% ത്തോളം പോളിങ് മാത്രാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെയും ഹിമാചലിലെയും എക്സിറ്റ് പോൾ ഫലം ആം ആദ്മിക്ക് നിരാശ നൽകിയപ്പോൾ എം സി ഡി ഫലങ്ങളിൽ പാർട്ടിക്ക് ആശ്വാസിക്കാം