Home News ദില്ലി എയിംസിലെ സെർവർ ഹാക്കിംഗ്: സിബിഐയ്ക്ക് കത്ത് നൽകി ദില്ലി പൊലീസ്

ദില്ലി എയിംസിലെ സെർവർ ഹാക്കിംഗ്: സിബിഐയ്ക്ക് കത്ത് നൽകി ദില്ലി പൊലീസ്

26
0

ദില്ലി എയിംസിലെ സെർവർ ഹാക്കിംഗിൽ സിബിഐയ്ക്ക്  ദില്ലി പൊലീസ് കത്ത് നൽകി. ഇന്റർപോളിൽ നിന്നും വിവരം തേടണമെന്ന് അഭ്യർത്ഥിച്ചാണ് കത്ത്. ഹാക്കർമാർ ഉപയോഗിച്ച ഐപി വിലാസങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കാനാണ് ശ്രമം.നവംബർ 23 നാണ് ദില്ലി എയിംസിലെ സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന വിവരം പുറത്ത് വരുന്നത്. ഇതേ തുടർന്ന് ഒരാഴ്ചയോളം എയിoസിന്റെ പ്രവർത്തനങ്ങൾ താളം തെറ്റി. ഹാക്കിംഗിന് പിന്നിൽ ചൈനീസ് ഹാക്കർമാരാണെന്നും 5 ഫിസിക്കൽ സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടു എന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയവുംദില്ലി പൊലീസും സ്ഥിരീകരിച്ചിരുന്നു. വന്നെറെന്‍ എന്ന റാന്‍സംവെയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. എന്നാൽ സൈബർ ആക്രമണത്തിൽ കൂടുതൽ  അന്വേഷണം ആവശ്യമായതിനാൽ ദില്ലി പൊലീസിന്റെ ഐ എഫ് എസ് ഒ വിഭാഗം വിവരങ്ങൾ ശേഖരിക്കാൻ സി ബി ഐ യുടെ സഹായം തേടിയിരിക്കുകയാണ്. ആക്രമണത്തിന് ചൈനീസ് ഹാക്കർമാർ ഉപയോഗിച്ച ഇമെയിൽ ഐഡിയുടെയും ഐ പി വിലാസത്തിന്റെയും വിശദാംശങ്ങളാണ് ലഭ്യമാകാനുള്ളത്.  കൂടുതൽ വിവരങ്ങൾ ഇന്റർപോളിൽ നിന്നും ശേഖരിക്കണം എന്ന് ആവശ്യപെട്ടുകൊണ്ടാണ് ദില്ലി പൊലീസ് നോഡൽ ഏജൻസിയായ സിബിഐയ്ക്ക് കത്ത് നൽകിയിട്ടുള്ളത്. 1.3 ടെറാബൈറ്റ് ഡേറ്റയാണ് ഹാക്ക് ചെയ്യപെട്ടത്. ഡേറ്റകൾ എല്ലാം വീണ്ടെടുത്തതായും സുരക്ഷിതമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യ ചൈന അതിർത്തിയിലടക്കം സംഘർഷ സാഹചര്യം നിലനിൽക്കുന്നതിനാൽ എയിംസ് സെർവർ ഹാക്കിംഗ് കേസിലെ നടപടികളും വേഗത്തിലാക്കാനാണ് ദില്ലി പൊലീസിന്റെ തീരുമാനം.

Previous articleമെഡിസെപ്പ് ചരിത്ര നേട്ടത്തിൽ; ആറ് മാസത്തിനുള്ളിൽ ലക്ഷം പേർക്ക് 308 കോടിയുടെ പരിരക്ഷ ലഭ്യമാക്കി
Next articleഡിജിറ്റല്‍ വ്യക്തിവിവര സംരക്ഷണ ബില്‍; പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാനുള്ള സമയപരിധി വർധിപ്പിച്ചു