ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷമായി തുടരുകയാണ്. വായുഗുണ നിലവാര സൂചിക 500 പിന്നിട്ടതോടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത് തുടങ്ങി. വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിയിലെ പ്രൈമറി സ്കൂളുകൾ ഇന്ന് മുതൽ എട്ടാം തീയതി വരെ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.
കായിക മത്സരങ്ങൾ അനുവദിക്കില്ല. സർക്കാർ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക് വർക്ക് ഫ്രം ഹോം ഏർപ്പെടുത്തി. അതേ സമയം മലിനീകരണം നിയന്ത്രിക്കാനുള്ള നടപടികൾ ഡൽഹി സർക്കാർ ഊർജിതമാക്കി.