Home News ത്രിപുര ജനവിധിയെഴുതുന്നു: വോട്ടിങ് പുരോഗമിക്കുന്നു

ത്രിപുര ജനവിധിയെഴുതുന്നു: വോട്ടിങ് പുരോഗമിക്കുന്നു

44
0

ത്രിപുര ഇന്ന് ജനവിധിയെഴുതുന്നു. 8 ജില്ലകളിലായി 60 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് തുടങ്ങി. പോളിംഗ് ശതമാനം 13.69. വൈകുന്നേരം 4 പോളിംഗ്. അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുക. 3337 പോളിംഗ് ബൂത്തുകളിലായി 400 കമ്പനി കേന്ദ്ര സേനയെ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ആകെ പോളിംഗ് ബൂത്തുകളിൽ 1128 എണ്ണം പ്രശ്നബാധിത ബൂത്തുകൾ ആണ്..28 ബൂത്തുകൾ അതിവ പ്രശ്നബാധിതമാണെന്നാണ് റിപ്പോർട്ട്..28.13 ലക്ഷം ആളുകളാണ് ഇന്ന് ജനവിധി എഴുതുക. സിപിഐഎം 43 മണ്ഡലങ്ങളിലും 13 മണ്ഡലങ്ങളിലും മത്സരിക്കുമ്പോൾ ബിജെപി 55 സീറ്റുകളിൽ മത്സരിക്കുന്നുണ്ട്..ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്ന തിപ്ര മോഡ 42 സീറ്റുകളിൽ ആണ് ജനവിധി തേടുന്നത്.

Previous articleഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പ്: പാകിസ്ഥാനെ മലർത്തിയടിച്ച്  ഇന്ത്യന്‍ വനിതകള്‍
Next articleലാ ലിഗാ ലീഗ്: ഏൽച്ചെക്കെതിരെ റയൽ മാഡ്രിഡിൻ വമ്പൻ ജയം