തൃപുര നിയമസഭാ തെരഞ്ഞെടുപ്പിൽ BJP – IPFT സഖ്യം തകരുന്നു.. 48 സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.. .മുൻമുഖ്യമന്ത്രി മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപുരില്‍ കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് മൽസരിക്കും. അതേസമയം ബിജെപി കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസുകൾ അടിച്ചുതകർത്തു. ധർമ്മനഗർ, ബാഗ്ബാസ എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അസംതൃപ്തിയാണ് സംഘർഷത്തിന് ഇടയാക്കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനും മുന്നേ തന്നെ ബിജെപി ഐപിഎഫ്ടി സഖ്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്യാതിരുന്നുെങ്കിലംു പ്രഖ്യാപനത്തിന് പിന്നാലെയാണ് സഖ്യം തകര്‍ച്ചയുടെ വക്കിലേക്ക് എത്തിയത്. 60 സീറ്റിലും ഒറ്റക്ക് മത്സരിക്കുമെന്ന്ബിജെപി ആദ്യം നിലപാടെടുത്തെങ്കിലും 48 സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ മാത്രമാണ് പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രി പ്രതിമ ഭൗമിക് ധൻപുരിൽ നിന്ന് മൽസരിക്കും.. മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരിന്‍റെ മണ്ഡലമാണ് ധന്‍പൂര്‍. ഉപമുഖ്യമന്ത്രി ജിഷ്ണു ദേവ് വർമ ചാരിലാമിൽ നിന്നാണ് മൽസരിക്കുന്നത്, സഖ്യം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ലെങ്കിലും ഈ സീറ്റുകളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് BJP നേതൃത്വം അറിയിച്ചു.. അതിനിടെ തൃപുരയില്‍ കോണ്‍ഗ്രസ് സീറ്റ് ധാരണ ലംഘിച്ചു . 13 സീറ്റാണ് നേരത്തെ കോൺഗ്രസിന് നൽകിയിരുന്നത്. പക്ഷേ കോണ്‍ഗ്രസ് 17 സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ത്രിപുരയിൽ ഫോർവേഡ് ബ്ലോക്കിന്റെയും ആർഎസ്പിയുടെയും സീറ്റുകളിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. അതേസമയം ബിജെപി കോൺഗ്രസ് പ്രവർത്തകർ സ്വന്തം പാർട്ടി ഓഫീസുകൾ അടിച്ചുതകർത്തു.ധർമ്മനഗർ, ബാഗ്ബാസ എന്നിവിടങ്ങളിലാണ് സംഘർഷമുണ്ടായത്. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അസംതൃപ്തിയാണ് സംഘർഷത്തിന് ഇടയാക്കിയത്.ധർമനഗറിൽ കോൺഗ്രസ് പ്രവർത്തകർ പാർട്ടി ഓഫീസ് തകർത്തു.ബഗ്ബാസയിൽ ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസിന് തീയിടുകയും ചെയ്യ്തു