Home News തുർക്കി ഭൂചലനം: രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം

തുർക്കി ഭൂചലനം: രക്ഷാപ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനം

40
0
തുർക്കി ഭൂചലനവുമായി ബന്ധപ്പെട്ട രക്ഷാ പ്രവർത്തനവും തെരച്ചിലും അവസാനിപ്പിക്കാൻ തീരുമാനം. രക്ഷാപ്രവർത്തനം രണ്ടാഴ്ച പിന്നിട്ടതോടെയാണ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെൻറ് അതോറിറ്റി അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഭൂകമ്പം തുർക്കിയിലും സിറിയയിലുമായി 46,000 മനുഷ്യരുടെ ജീവനെടുത്തിരുന്നു. അപകടം നടന്ന് രക്ഷാപ്രവർത്തനം രണ്ടാഴ്ച പിന്നിടവേയാണ് തെരച്ചിലിനായുള്ള തുടർശ്രമങ്ങൾ അവസാനിപ്പിക്കാൻ തുർക്കി ഭരണകൂടം തീരുമാനിച്ചത്.  തുർക്കിയിൽ നാൽപതിനായിരത്തിലധികവും സിറിയയിൽ ആറായിരത്തോളവും ആളുകൾ ഭൂചലനത്തിൽ കൊല്ലപ്പെട്ടിരുന്നു. 10 ലക്ഷത്തിലധികം പേർക്ക് വീട് നഷ്ടമായി. തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ നിന്ന് ഇനി മനുഷ്യജീവൻറെ നിലവിളിയൊച്ച കേൾക്കാൻ സാധ്യതയില്ലെന്ന് കരുതി കൊണ്ടാണ് ടർക്കിഷ് ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്മെൻറ് അതോറിറ്റിയുടെ തീരുമാനം. അപകടം നടന്ന് 300 മണിക്കൂറിനു ശേഷവും ഒരു കുടുംബത്തെ ജീവനോടെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് രക്ഷാപ്രവർത്തക സംഘം. ചെളിയും സിമൻ്റും കുഴഞ്ഞ മണ്ണിനടിയിൽ നിന്ന് ജീവനോടെ രക്ഷപ്പെട്ടത് അച്ഛനും അമ്മയും മാത്രം. മക്കളെയെല്ലാം നഷ്ടപ്പെട്ടെങ്കിലും മണ്ണിൽ നിന്ന് പിടഞ്ഞെണീറ്റ് വീണ്ടും ജീവിതം കരുപ്പിടിപ്പിക്കാം എന്ന പ്രതീക്ഷ ഇവർക്കുണ്ട്. രക്ഷാപ്രവർത്തനംഅവസാനിക്കുകയാണെങ്കിലും തുർക്കിയിലേക്കും സിറിയയിലേക്കും നീളേണ്ട സഹായഹസ്തങ്ങൾ വഴിയിൽ തടസ്സപ്പെടരുത്. സഹാനുഭൂതി കാത്ത് രണ്ടരക്കോടിയിലധികം മനുഷ്യരുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഉപരോധം എന്ന രാഷ്ട്രീയ പ്രതികാരം ഈ കെട്ട കാലത്തെങ്കിലും മാറ്റിവയ്ക്കണമെന്നും സിറിയൻ ജനത ആവശ്യപ്പെടുന്നുണ്ട്.
Previous articleബ്ലൂ ടിക് വിൽക്കാൻ ഫേസ്ബുക്ക് : പ്രഖ്യാപനം നടത്തി മെറ്റ
Next articleഅവിശ്വാസികളോട് സ്നേഹമില്ല: വിവാദ പ്രസംഗവുമായി സുരേഷ്ഗോപി