Home News തീർത്ഥാടന കാലത്ത് സ്വന്തമായി അരവണ കണ്ടെയ്നർ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദേവസ്വം ബോർഡ്

തീർത്ഥാടന കാലത്ത് സ്വന്തമായി അരവണ കണ്ടെയ്നർ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദേവസ്വം ബോർഡ്

34
0
ശബരിമലയിലേക്ക് അടുത്ത തീർത്ഥാടന കാലത്ത് സ്വന്തമായി അരവണ കണ്ടെയ്നർ നിർമ്മിക്കാനുള്ള നടപടികൾ വേഗത്തിലാക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്ലാൻ്റ് നിർമ്മാണത്തിനായി പ്രഥമ പരിഗണന നൽകുന്നത് പത്തനംത്തിട്ട ജില്ലയിലെ
തെളളിയൂർകാവ് ഭഗവതി ക്ഷേത്രം.
എത്രയും വേഗം സാധ്യത പഠനം പൂർത്തിയാക്കി തുടർ നടപടികളുമായി മുന്നോട്ട് പോകുവാനാണ് തീരുമാനം. രണ്ടു കോടിയോളം അരവണ കണ്ടെയ്നറുകളാണ്ശബരിമലയിൽ ഒരു വർഷം വേണ്ടത്.  ഡൽഹി ആസ്ഥാനമായ  സ്വകാര്യ  കമ്പനിക്ക് സീസണിലേക്കാവശ്യമായ കണ്ടെയ്നറുകൾ നൽകാൻ കഴിഞ്ഞിട്ടില്ല. പാക്കിങ് സമയത്ത് ഗുണനിലവാരമില്ലാത്ത കണ്ടെയ്നറുകൾ പൊട്ടി പോകുന്നത് പതിവാണ്. ഈ സാഹചര്യത്തിലാണ് സ്വന്തമായി കണ്ടെയ്നർ പ്ലാൻ്റ് നിർമ്മിക്കാൻ ദേവസ്വം ബോർഡ് ആലോചന തുടങ്ങിയത്. ഇതിനായി ആദ്യം പരിഗണച്ചത് നിലയ്ക്കലായിരുന്നു. പാൻ്റ് നിർമ്മാണം ശബരിമല മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്താത്തതിനാൽ നടപടികൾ വൈകും. ഈ സാഹചര്യത്തിലാണ് മറ്റ് സാധ്യതകൾ ദേവസ്വം ബോർഡ് പരിശോധിച്ചത്. ദേവസ്വം ബോർഡിന്റെ കൈവശമുള്ള തിരുവല്ല തെളളിയൂർകാവ് ഭഗവതി ക്ഷേത്രത്തിൽ പ്ലാൻ്റ് നിർമ്മിക്കാനാണ് ഇപ്പോഴത്തെ ആലോചന. അടുത്ത വർഷം സ്വന്തം പ്ലാൻറിൽ കണ്ടെയ്‌നർ നിർമ്മിക്കാനാണ് തീരുമാനം. സാധ്യത പഠനം നടത്തി അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനീയർ  ആർ അജിത് കുമാറിനെ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തി. ഏറ്റവും അടുത്ത ദിവസം തന്നെ സാധ്യത പഠനം നടക്കും
Previous articleദീപാങ്കര്‍ ദത്ത സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
Next articleകൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിന് തിരിതെളിഞ്ഞു: സമാപനം ഏപ്രിൽ 10ന്