തിരുവനന്തപുരം കോർപ്പറേഷനില്‍ കോണ്‍ഗ്രസ്- ബിജെപി അക്രമ സമരം. ഡെപ്യൂട്ടി മേയറെ ക്രൂരമായി മർദിച്ചു. വ്യാജ കത്തെന്ന് വ്യക്തമാക്കിയിട്ടും അക്രമം അഴിച്ചു വിട്ട് പ്രതിപക്ഷം. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസും യുവമോർച്ചയും നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു. പൊതുജനത്തെ ഉള്‍പ്പെടെ ബുദ്ധിമുട്ടിലാക്കിയായിരുന്നു പ്രതിഷേധ സമരം. പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. തുടർന്ന് കോണ്‍ഗ്രസ് ബിജെപി കൗണ്‍സിലർമാർ കോർപ്പറേഷൻ ഒാഫീസില്‍ പ്രതിഷേധം തുടർന്നു. മേയറുടെ ഒാഫീസിനു പുറത്ത് പ്രതിഷേധിച്ച ബിജെപി കൗണ്‍സിലർമാർ ഡെപ്യൂട്ടി മേയറെ തടയാൻ ശ്രമിക്കുകയും ഇവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കുകയും ചെയ്തു. തുടർന്ന് വീണ്ടും മാർച്ചുമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് യുവമോർച്ച പ്രവർത്തകർ ഡെപ്യൂട്ടി മേയറുടെ ഒാഫീസിലേക്ക് തള്ളിക്കയറുകയും ഡെപ്യുട്ടി മേയർ പി കെ രാജുവിനെ ക്രൂരമായി മർദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറുകയും ചെയ്തു.കണ്ണിനു പരുക്കേറ്റ ഡെപ്യൂട്ടി മേയറെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. കത്ത് വ്യാജമാണെന്ന് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടും തലസ്ഥാനത്ത് അക്രമം അഴിച്ചു വിടാനാണ് പ്രതിപക്ഷം ശ്രമിച്ചത്.