Home News തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം; സിപിഎം കൗണ്‍സിലറെ മുറിയില്‍ പൂട്ടിയിട്ടു

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം; സിപിഎം കൗണ്‍സിലറെ മുറിയില്‍ പൂട്ടിയിട്ടു

83
0

കത്തു വിവാദത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎം-ബിജെപി സംഘര്‍ഷം. ഭരണപ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നു. ഇതിനിടെ സിപിഎം കൗണ്‍സിലറും കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമായ എസ് സലീമിനെ ബിജെപി കൗൺസിലർമാരും പ്രവർത്തകരും ഓഫീസിനുള്ളില്‍ പൂട്ടിയിട്ടു.രാവിലെ കത്തു വിവാദത്തില്‍ മേയര്‍ക്കെതിരെ രാവിലെ ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ഇതിനിടെ ഒരു ഗ്രില്‍ പൂട്ടിയിട്ടു. ഇതു തുറക്കണമെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുരക്ഷാ ഉദ്യോ​ഗസ്ഥർ തുറക്കാന്‍ തയ്യാറായില്ല. തുടർന്നാണ് സംഘര്‍ഷം ഉടലെടുത്തത്. ബിജെപി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.അതിനിടെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ അസഭ്യവര്‍ഷവും കയ്യാങ്കളിയും അരങ്ങേറുകയായിരുന്നു. വനിതാ കൗണ്‍സിലര്‍മാര്‍ അടക്കം പോര്‍വിളിയും കയ്യേറ്റവും നടത്തി. സംഘർഷത്തിനിടെ പൊലീസ് ബലംപ്രയോ​ഗിച്ച് സലിമിന്റെ ഓഫീസിന്റെ പൂട്ട് തുറന്നു. എന്നാൽ ബിജെപി കൗൺസിലർമാർ മുറിക്ക് പുറത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു.സംഘർഷത്തിനിടെ ഒരു ബിജെപി കൗൺസിലർക്ക് പരിക്കേറ്റു. കയ്യാങ്കളിക്കിടെ വനിതാ കൗൺസിലർമാരെ കയ്യേറ്റം ചെയ്തതായി സിപിഎമ്മും ആരോപിച്ചു. കത്തുവിവാദത്തില്‍ ആരോപണവിധേയയായ മേയര്‍ ആര്യ രാജേന്ദ്രന്‍ രാജിവെക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്

Previous articleവിഴിഞ്ഞം പദ്ധതി നിർമാണം: ഹർജി പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി
Next articleകെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് വീണ്ടും  ശമ്പളം മുടങ്ങി