Home News താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണം: ഹർജി തള്ളി സുപ്രീം കോടതി

താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണം: ഹർജി തള്ളി സുപ്രീം കോടതി

34
0
താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ   ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം നൽകണമെന്നാണ് പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടത്. ചരിത്ര പുസ്തകങ്ങളിൽ നിന്ന് താജ‌്മഹലുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ നീക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ നിങ്ങളാണോ തെറ്റായ വസ്തുതകൾ തീരുമാനിക്കുന്നതെന്ന് സുപ്രീംകോടതി ചോദിച്ചു. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ ഈ ആവശ്യം ഉന്നയിച്ച് ഹർജിക്കാരന്   സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി. കോടതിക്ക് ഈ വസ്തുതകൾ തെറ്റാണോ ശരിയാണോയെന്ന് എങ്ങിനെ തീരുമാനിക്കാനാവും എന്ന് ഡിവിഷൻ ബെഞ്ച് അംഗങ്ങളായ ജസ്റ്റിസ് എംആർ ഷായും ജസ്റ്റിസ് സിടി രവികുമാറും ചോദിച്ചു. ഇതോടെ ഹർജിക്കാരൻ, ഹർജി പിൻവിലിക്കുകയാണെന്നും ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ സമീപിക്കാമെന്നും കോടതിയിൽ വ്യക്തമാക്കി.
Previous articleമുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്
Next articleഗർവർണർ പദവി നിർത്തലാക്കണം: സി .പി .ഐ രാജ്യവ്യാപക പ്രതിഷേധം 29ന്