Home News തലശ്ശേരിയിൽ 6 വയസ്സുകാരന് മർദ്ദനം ;പ്രതി റിമാൻഡിൽ

തലശ്ശേരിയിൽ 6 വയസ്സുകാരന് മർദ്ദനം ;പ്രതി റിമാൻഡിൽ

87
0

തലശ്ശേരിയിൽ കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിഹാദ് നടത്തിയത് നരഹത്യ ശ്രമമെന്ന് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടാണ് കേസിന് ആസ്പതമായ സംഭവം. കാറിൽ ചാരിനിന്ന കുട്ടിയെ ആദ്യം പ്രതി തലയ്ക്ക് ഇടിച്ചു, ശേഷം കാറിന്റെ അടുത്ത് നിന്ന് മാറാത്തതോടെ ചവിട്ടുകയായിരുന്നു. തലശ്ശേരി ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മർദ്ദനമേറ്റ രാജസ്ഥാൻ സ്വദേശിയായ 6വയസുകാരൻ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വാരിയെല്ലിന് ചതവുണ്ടെന്നാണ് എക്സ്റേ റിപ്പോർട്ടിൽ വ്യക്തമാകുന്നത്. കാറിൽ വന്ന വ്യകതി മർദ്ധിക്കുകയായിരുന്നു എന്ന് കുട്ടി മാധ്യമങ്ങളോടും പറഞ്ഞു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമി കടന്നുകളയുകയായിരുന്നു.

Previous articleഷാരോൺ വധക്കേസ്; പ്രതികളുടെ ജാമ്യപേക്ഷ തള്ളി
Next articleഗവർണർക്കെതിരായ പ്രമേയം പാസാക്കി